11 മാസം പ്രായമുള്ള മകളെ കൊന്ന്  മൃതദേഹം കഷ്ണങ്ങളാക്കി പിതാവ്; അറസ്റ്റ്

Published : Dec 04, 2022, 05:53 AM IST
11 മാസം പ്രായമുള്ള മകളെ കൊന്ന്  മൃതദേഹം കഷ്ണങ്ങളാക്കി പിതാവ്; അറസ്റ്റ്

Synopsis

മകളെ ശ്വാസം മുട്ടിച്ച ശേഷം കുത്തിക്കൊല്ലുകയായിരുന്നു ഇയാള്‍ ചെയ്തത്. കുട്ടിയുടെ മരണകാരണം കുത്തേറ്റതും കഴുത്തിലേറ്റ് പരിക്കുമാണെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു

11 മാസം പ്രായമുള്ള മകളെ ക്രൂരമായി കൊലപ്പെടുത്തി ഒളിവില്‍ പോയ പിതാവ് പിടിയില്‍. അമേരിക്കയിലെ കണക്ടികറ്റ് സ്വദേശിയായ 31കാരനാണ് പിടിയിലായത്. നവംബര്‍ 18നാണ് ക്രിസ്റ്റഫര്‍ ഫ്രാന്‍സിസിക്വിനി എന്ന യുവാവ് 11മാസം മാത്രമ പ്രായമുള്ള മകളായ കാമിലയെ കൊലപ്പെടുത്തുന്നത്. നൌഗാട്ടക്കിലെ ഇയാളുടെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകം.

പ്രത്യേക സാഹചര്യങ്ങളില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മകളെ ശ്വാസം മുട്ടിച്ച ശേഷം കുത്തിക്കൊല്ലുകയായിരുന്നു ഇയാള്‍ ചെയ്തത്. കുട്ടിയുടെ മരണകാരണം കുത്തേറ്റതും കഴുത്തിലേറ്റ് പരിക്കുമാണെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വിശദമാക്കുന്നത്. കൊലപാതകത്തിന് പിന്നാലെ മൃതദേഹം ഇയാള്‍ ഛിന്നഭിന്നമാക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ കുഞ്ഞിന്‍റെ അമ്മയോട് ഇയാള്‍ തര്‍ക്കിച്ചു. അമ്മയുടെ മൊബൈല്‍ ഫോണ്‍ നശിപ്പിക്കുകയും കുഞ്ഞിന്‍റെ കാലിലുണ്ടായിരുന്ന ജിപിഎസ് ട്രാക്കര്‍ ഒഴിവാക്കുകയും ചെയ്ത ശേഷമാണ് ഇയാള്‍ വീട്ടില്‍ നിന്ന് മുങ്ങിയത്. ഇയാള്‍ വീട്ടില്‍ നിന്ന് പോയ ശേഷമാണ് കാമിലയുടെ ഛിന്നഭിന്നമാക്കിയ മൃതദേഹം ബന്ധു കണ്ടെത്തുന്നത്. ഇംപാല കാറിലാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഈ കാര്‍ പിന്നീട് പൊലീസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. കഴുത്തിലെ പരിക്കും കുത്തുമേറ്റാണ് പിഞ്ചുകുഞ്ഞ് മരിച്ചത്.

ഒളിവില്‍ പോയ ഇയാളെ പിടികൂടുന്നതിന്‍റെ ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇയാളെ പിടികൂടാനും കൊലപാതകം സംബന്ധിയായ വിവരങ്ങള്‍ നല്‍കി സഹായിക്കുന്നവര്‍ക്ക് 10000 ഡോളറാണ് എഫ്ബിഐ സമ്മാനം പ്രഖ്യാപിച്ചത്. രഹസ്യ വിവരത്തേ തുടര്‍ന്നായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ പിടികൂടുന്നതിന് പൊതുജന സഹായം തേടി 28 മണിക്കൂറിനുള്ളിലാണ് അറസ്റ്റ്. എന്നാല്‍ കൊലപാതക കാരണം ഇനിയും വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'നാണം കെടുത്താൻ ശ്രമിച്ചാൽ ബലാത്സംഗം ചെയ്യുക', ദീപകിന്റെ ആത്മഹത്യയിൽ ബലാല്‍സംഗ ആഹ്വാനവുമായി ബിജെപി സ്ഥാനാർത്ഥി
പ്രാർത്ഥനയ്ക്കിടെ പള്ളിയിലെത്തിയത് സായുധ സംഘം, നൈജീരിയയിൽ വീണ്ടും തട്ടിക്കൊണ്ട് പോവൽ