
ഇദാഹോ: ഒരു ഡസനിലധികം പുരുഷന്മാർക്ക് എച്ച്ഐവി ബാധയേൽക്കാൻ കാരണമായ 34കാരന് 30 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. അമേരിക്കയിലെ ഇദാഹോയിലാണ് സംഭവം. അലക്സാണ്ടർ ലൂയി എന്ന 34കാരനാണ് 30-മുതൽ 50 വരെ പുരുഷന്മാരുമായി എച്ച്ഐവി ബാധിതനാണെന്ന് അറിഞ്ഞിരിക്കെ ലൈംഗിക ബന്ധത്തിലേർപ്പട്ടത്. 16 വയസ് മുതൽ പ്രായമുള്ളവരെയാണ് 34കാരൻ ഇരകളാക്കിയത്.
ആളുകൾക്ക് എച്ച് ഐവി പകരണമെന്ന ആഗ്രഹത്തോട് കൂടിയായിരുന്നു തന്റെ പ്രവർത്തിയെന്നാണ് ഇയാൾ കോടതിയിൽ വിശദമാക്കിയത്. ഓൺലൈനിലൂടെ ചാറ്റ് ചെയ്തായിരുന്നു അലക്സാണ്ടർ ലൂയി ഇരകളെ കണ്ടെത്തിയിരുന്നത്. 2023ൽ 16കാരനെന്ന ധാരണയിൽ ഇയാൾ ചാറ്റ് ചെയ്തത് അന്വേഷണ സംഘത്തിലെ ഒരാളായതാണ് 34കാരന്റെ ക്രൂരത പുറത്ത് കൊണ്ടുവന്നത്. കൌമാരക്കാരനെ നേരിട്ട് കാണാനുള്ള ശ്രമത്തിനിടയിലാണ് ഇയാൾ പിടിയിലായത്.
2023 സെപ്തംബറിലാണ് ഇയാൾ അറസ്റ്റിലായത്. കുട്ടികളെ ദുരുപയോഗം ചെയ്തതടക്കമുള്ള കുറ്റകൃത്യങ്ങൾക്കാണ് ഇയാൾ അറസ്റ്റിലായത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് എച്ച്ഐവി ബാധിതനായ 34കാരൻ മരുന്നുകൾ കഴിക്കുകയോ ആരോഗ്യ പരിശോധനകൾ നടത്തുകയോ ചെയ്തിരുന്നില്ല. വേട്ടക്കാരന്റെ മനോഭാവത്തോടെയാണ് 34കാരൻ പെരുമാറിയതെന്ന് നിരീക്ഷണത്തോടെയാണ് കോടതി ഇയാൾക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam