2 മക്കളെ കൊന്നു, ഒരാൾക്ക് പരിക്ക്, അന്വേഷണത്തിനിടെ രാജ്യം വിട്ട അമ്മ ഒടുവിൽ പിടിയിൽ

Published : Jan 01, 2024, 09:07 AM IST
2 മക്കളെ കൊന്നു, ഒരാൾക്ക് പരിക്ക്, അന്വേഷണത്തിനിടെ രാജ്യം വിട്ട അമ്മ ഒടുവിൽ പിടിയിൽ

Synopsis

എന്നാൽ മോഷണം നടന്നതായ പരാതിയെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിൽ 35കാരിയായ കിംബെർലി സിംഗ്ലറിന്റെ പങ്ക് വ്യക്തമായത്

കൊളറാഡോ: രണ്ട് മക്കളെ കൊലപ്പെടുത്തുകയും മൂന്നാമത്തെയാളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത 35കാരിയായ അമ്മ ഒടുവിൽ പിടിയിലായി. വീട്ടിലേക്ക് മോഷ്ടാക്കൾ അതിക്രമിച്ച കയറി മക്കളേയും തന്നേയും ആക്രമിച്ചെന്ന് വിശദമാക്കി ഡിസംബർ 19നാണ് യുവതി പൊലീസ് സഹായം തേടിയത്. പൊലീസ് സ്ഥലത്ത് എത്തുമ്പോൾ 9 വയസുകാരിയായ മകളും 7 വയസുകാരനായ മകനും മരിച്ച നിലയിലും 11കാരിയായ മകളും യുവതിയും പരിക്കേറ്റ നിലയിലുമാണ് കണ്ടെത്തിയത്.

എന്നാൽ മോഷണം നടന്നതായ പരാതിയെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിൽ 35കാരിയായ കിംബെർലി സിംഗ്ലറിന്റെ പങ്ക് വ്യക്തമായത്. ലണ്ടനില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് വിശദമാക്കുന്നത്. മോഷണം സംബന്ധിച്ച അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസിനോട് സഹകരിച്ച ഇവരെ പിന്നീട് ബന്ധപ്പെടാനുള്ള ശ്രമങ്ങൾ നടന്നിരുന്നില്ല. ഇതിന് പിന്നാലെയാണ് വീട്ടിൽ മോഷണം നടന്നിട്ടില്ലെന്നും കുട്ടികളെ കൊലപ്പെടുത്തിയത് യുവതിയാണെന്നും പൊലീസിന് വ്യക്തമായത്.

പിന്നാലെ തന്നെ യുവതിക്കതിരെ അറസ്റ്റ് വാറന്‍റ് പുറത്തിറക്കുകയായിരുന്നു. ഇവരുടെ 11കാരിയായ മകൾ പരിക്കുകൾ ഭേദമായി ആശുപത്രി വിട്ടിരുന്നു. യുവതിയോടൊപ്പമല്ല ഈ കുഞ്ഞുള്ളതെന്ന് പൊലീസ് വിശദമാക്കി. അന്വേഷണത്തിനിടെ രാജ്യം വിട്ട യുവതിയെ ലണ്ടനിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കുട്ടികളെ കൊലചെയ്യാനുള്ള കാരണമെന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ