36കാരിയായ ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹം ചവറ്റുകൂനയിൽ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് കടന്ന് ഭർത്താവ്, അന്വേഷണം

Published : Mar 11, 2024, 09:24 AM IST
36കാരിയായ ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹം ചവറ്റുകൂനയിൽ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് കടന്ന് ഭർത്താവ്, അന്വേഷണം

Synopsis

ചൈതന്യ മധാഗ്നിയുടെ മൃതദേഹമാണ് ഓസ്ട്രേലിയയിലെ ബക്ക്ലിയിലെ ഒരു റോഡിനരികിലുണ്ടായിരുന്ന ചവറ്റ് കൂനയിൽ ശനിയാഴ്ചയാണ് കണ്ടെത്തിയത്

ബക്ക്ലി: ഹൈദരബാദ് സ്വദേശിയായ 36കാരിയെ കൊലപ്പെടുത്തിയ ശേഷം മകനുമായി ഇന്ത്യയിലേക്ക് രക്ഷപ്പെട്ട് യുവാവ്. ഹൈദരബാദിലെത്തിയ യുവാവ് മകനെ ഭാര്യയുടെ മാതാപിതാക്കളെ ഏൽപ്പിച്ച ശേഷം മകളെ കൊന്നതായി കുറ്റസമ്മതം നടത്തിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചൈതന്യ മധാഗ്നിയുടെ മൃതദേഹമാണ് ഓസ്ട്രേലിയയിലെ ബക്ക്ലിയിലെ ഒരു റോഡിനരികിലുണ്ടായിരുന്ന ചവറ്റ് കൂനയിൽ ശനിയാഴ്ചയാണ് കണ്ടെത്തിയത്.

ഓസ്ട്രേലിയയിലെ വിക്ടോറിയ പൊലീസ് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന പ്രസ്താവന അനുസരിച്ച് വിന്ചെൽസിയ്ക്ക് സമീപത്ത് നിന്നാണ് ഉച്ചയോടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംശയകരമായ സാഹചര്യത്തിലാണ് യുവതി കൊല്ലപ്പെട്ടിരിക്കുന്നതെന്നും സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായുമാണ് മാർച്ച് 9 ന് വിക്ടോറിയ പൊലീസ് വിശദമാക്കുന്നത്. പരസ്പരം അറിയുന്ന ആളുകളാണ് അതിക്രമത്തിൽ ഭാഗമായിട്ടുള്ളതെന്നാണ് വിക്ടോറിയ പൊലീസ് വിശദമാക്കുന്നത്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വിശദമാക്കി.

കൊല്ലപ്പെട്ട യുവതി എംഎൽഎയുടെ മണ്ഡലത്തിൽ നിന്നുള്ളയാളാണെന്നാണ് ഉപ്പാൾ എംഎൽഎ ബന്ധാരി ലക്ഷ്മ റെഡ്ഡി വിശദമാക്കുന്നത് . ഭർത്താവിനും മകനുമൊപ്പം ഓസ്ട്രേലിയയിൽ ആയിരുന്നു യുവതി താമസിച്ചിരുന്നത്. യുവതിയുടെ രക്ഷിതാക്കളെ ഇന്ന് സന്ദർശിക്കുമെന്നാണ് എംഎൽഎ മാധ്യമങ്ങളോട് വിശദമാക്കിയിട്ടുള്ളത്. യുവതിയുടെ മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് അപേക്ഷിച്ചെന്നാണ് എംഎൽഎ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിപിഎം വനിതാ പഞ്ചായത്ത് അംഗത്തിന്‍റെ വീട്ടിലേക്ക് ഗുണ്ട് ഏറ്, നെടുമ്പാശ്ശേരിയിൽ പിടിയിലായത് സിപിഎം പ്രവർത്തകൻ
45 കിലോ, കോഴി ഫാമിൽ ചെറിയ പീസുകളായി മുറിച്ച് സൂക്ഷിച്ചത് മാസങ്ങൾ, ഒടുവിൽ ആൾട്ടോ കാറിൽ കടത്തിയപ്പോൾ പിടിയിൽ