നാല് മാസം പ്രായമുള്ള ആണ്‍കുഞ്ഞിന്‍റെ മരണം; മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യും

Published : Sep 27, 2021, 12:12 AM IST
നാല് മാസം പ്രായമുള്ള ആണ്‍കുഞ്ഞിന്‍റെ മരണം; മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യും

Synopsis

കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ - സൂസന്‍ ദമ്പതികളുടെ മകന്‍ ഇഹാനെയാണ് കസിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നാലു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവികത ഉണ്ടെന്നു പോലീസ്. കുഞ്ഞു ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. രക്ഷിതാക്കളെ നാളെ ചോദ്യം ചെയ്യും.

കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ - സൂസന്‍ ദമ്പതികളുടെ മകന്‍ ഇഹാനെയാണ് കസിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ വായിൽ നിന്ന് നുര പുറത്തു വന്ന നിലയിൽ ആയിരുന്നു. ഈ സമയം കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ സൂസനാണ് ഓട്ടോ ഡ്രൈവറായ റിജോയെ ഫോണില്‍ വിളിച്ച് കുട്ടിക്ക് അനക്കമില്ലന്നറിയിച്ചത്.

സ്വകാര്യ ആശുപതിയില്‍ എത്തിച്ചപ്പോള്‍ കുട്ടി മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. ശ്വാസം മുട്ടിയാണ് കുഞ്ഞു മരിച്ചതെന്ന് വ്യക്തമായതായി കാഞ്ഞിരപ്പള്ളി പോലീസ് അറിയിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് നാളെയെ ലഭ്യമാവൂ. ഇതിന്റെ അടിസ്ഥാനത്തിൽ രക്ഷിതാക്കളെ നാളെ ചോദ്യം ചെയ്യും. നേരത്തെ കുഞ്ഞിന്റെ അമ്മക്ക് മാനസിക ആസ്വാസ്ഥ്യം ഉണ്ടെന്നു ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്ലാസ് തുറക്കാൻ ഒരു ദിവസം ശേഷിക്കെ അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ്, 5 പേർക്ക് പരിക്ക്, പ്രതികൾ നിരവധിപ്പേരെന്ന് സൂചന
വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന, ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ