ഗൃഹപ്രവേശനത്തിനുപോയ 13കാരിയെ പുലർച്ചെ കിടപ്പുമുറിയിൽ പീഡിപ്പിച്ച് 50 രൂപ നൽകി, മലപ്പുറത്ത് 21കാരന് കഠിന തടവ്

Published : Nov 28, 2023, 02:19 PM ISTUpdated : Nov 28, 2023, 07:19 PM IST
ഗൃഹപ്രവേശനത്തിനുപോയ 13കാരിയെ പുലർച്ചെ കിടപ്പുമുറിയിൽ പീഡിപ്പിച്ച് 50 രൂപ നൽകി, മലപ്പുറത്ത് 21കാരന് കഠിന തടവ്

Synopsis

അനല്‍ എന്ന 21കാരനാണ് മഞ്ചേരി രണ്ടാം അതിവേഗ കോടതി ജഡ്ജി എസ് രശ്മി ശിക്ഷ വിധിച്ചത്

മലപ്പുറം: പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 40 വർഷം കഠിന തടവും 40000 രൂപ പിഴയും. മേലാറ്റൂർ മണിയണിക്കടവ് പാലത്തിനു സമീപം പാണ്ടിമാമൂട് വീട്ടിൽ അനലിനെ (21)യാണ് മഞ്ചേരി രണ്ടാം അതിവേഗ കോടതി ജഡ്ജി എസ് രശ്മി ശിക്ഷിച്ചത്. രണ്ട് പോക്‌സോ വകുപ്പുകളിലായി 20 വർഷം വീതം കഠിന തടവും 20,000 രൂപ വീതം പിഴയുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടു മാസം വീതം തടവ്  കൂടി അനുഭവിക്കണം. പിഴയടച്ചാൽ തുക അതിജീവിതക്ക് നൽകാനും കോടതി ഉത്തരവിട്ടു. 

മുൻപരിചയമോ വൈരാഗ്യമോ ഇല്ല, യുവതി അധ്യാപികയെ അതിക്രൂരമായി കൊലപ്പെടുത്തി, കാരണം ഭയപ്പെടുത്തുന്നത്...

2022 ഡിസംബർ പതിമൂന്നിനാണ് കേസിനാസ്പദമായ സംഭവം. ബന്ധു വീട്ടിൽ ഗൃഹപ്രവേശന ചടങ്ങിനായി പോയ കുട്ടിയെ പുലർച്ചെ കിടപ്പുമുറിയിൽ വച്ച് പ്രതി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിക്ക് 50 രൂപയും നൽകി. മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടറായ റിയാസ് ചാക്കീരിയാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ എ എൻ മനോജ് ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ട്രംപ് മാത്രമല്ല ക്ലിന്റണും ബിൽ ഗേറ്റ്സും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്, ട്രംപിനെ ലക്ഷ്യമിടുന്നുവെന്ന് അനുയായികൾ
'ഹനുമാൻ പ്രതിഷ്ഠയിൽ തൊട്ടില്ല', നാഗദേവതയുടെ അടക്കം തിരുവാഭരണങ്ങളുമായി മുങ്ങി പൂജാരി, ജോലിക്കെത്തിയിട്ട് 6 ദിവസം