മരണം വരെ ജയിൽ; രണ്ടര വയസുകാരിയെ പീഡിപ്പിച്ച 47 കാരന് ശിക്ഷ

Published : Feb 28, 2023, 02:45 PM IST
മരണം വരെ ജയിൽ; രണ്ടര വയസുകാരിയെ പീഡിപ്പിച്ച 47 കാരന് ശിക്ഷ

Synopsis

തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതിയാണ് കേസിൽ പ്രതി കുറ്റവാളിയെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരിക്കുന്നത്

തളിപ്പറമ്പ്: രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി മരണം വരെ തടവും പിഴയും ശിക്ഷ വിധിച്ചു. 47കാരനായ പരിയാരം സ്വദേശിയെ ആണ് ശിക്ഷിച്ചത്. പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടര വയസ്സുകാരിയെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. 2016 ആഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തിൽ ആറ് വർഷത്തിന് ശേഷമാണ് വിചാരണ കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്. പ്രതിയുടെ പേരോ നടന്ന സംഭവമോ ഒന്നും വെളിപ്പെടുത്തരുതെന്ന കർശന നിർദ്ദേശത്തോടെയാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഇരയായ കുട്ടിയെ തിരിച്ചറിയാതിരിക്കുന്നതിനായാണ് ഇത്.
 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ