
കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കൻ അറസ്റ്റിൽ. തിരൂർ പുറത്തൂർ സ്വദേശി റഷീദ് ആണ് പിടിയിലായത്. കുറ്റിപ്പുറം മറവഞ്ചേരിയിൽ പട്രോളിങ്ങിനിറങ്ങിയ പൊലീസുകാരാണ് 48കാരനായ ഇയാൾ കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കുറ്റിപ്പുറം മറവഞ്ചേരിയിൽ പട്രോളിങ്ങിനിറങ്ങിയ പൊലീസുകാർ അസാധാരണ സാഹചര്യത്തിൽ കുറ്റിക്കാടിനരികിൽ കാർ നിർത്തിയിട്ടത് കണ്ട് ചെന്ന് പരിശോധിച്ചപ്പോഴാണ് റഷീദ് പതിനേഴുവയസുകാരനെ പീഡിപ്പിക്കുന്നത് കണ്ടത്. പൊലീസെത്തിയത് മനസിലാക്കിയ ഇയാൾ ഉടൻ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
പിന്നീട് പൊലീസ് ബന്ധുക്കൾക്കൊപ്പം കുട്ടിയെ സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തു. ആൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പുറത്തൂരിലെ വീടിന് സമീപത്ത് നിന്ന് പിടികൂടിയത്. തിരൂർ പുറത്തൂർ മണൽ പറമ്പിൽ റഷീദ് ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്നയാളാണ്. പൊലീസുകാർ തന്നെ സാക്ഷികളായ സംഭവത്തിൽ പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read More : 'മകളുമായി വീടുവിട്ടു, ഒരു കാറിൽ കയറിയെന്ന് വിവരം, കാണാതായിട്ട് 18 ദിവസം; 26 കാരി കാമുകനൊപ്പം ഉത്തരാഖണ്ഡിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam