48-കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ച് കുറ്റിക്കാട്ടിൽ തള്ളി, രണ്ട് പേര്‍ പടിയിൽ

Published : May 27, 2022, 09:00 PM IST
48-കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ച് കുറ്റിക്കാട്ടിൽ തള്ളി, രണ്ട് പേര്‍ പടിയിൽ

Synopsis

തമിഴ്നാട് രാമനാഥപുരത്ത് മധ്യവയസ്കയെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം മൃതദേഹം കത്തിച്ച് കുറ്റിക്കാട്ടിൽ തള്ളിയ കേസിൽ രണ്ട് പ്രതികൾ പിടിയിൽ ചെമ്മീൻ ഫാമിലെ ജീവനക്കാരായ ഒഡിഷ സ്വദേശികളാണ് അറസ്റ്റിലായത്.

ചെന്നൈ: തമിഴ്നാട് രാമനാഥപുരത്ത് മധ്യവയസ്കയെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം മൃതദേഹം കത്തിച്ച് കുറ്റിക്കാട്ടിൽ തള്ളിയ കേസിൽ രണ്ട് പ്രതികൾ പിടിയിൽ ചെമ്മീൻ ഫാമിലെ ജീവനക്കാരായ ഒഡിഷ സ്വദേശികളാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട സ്ത്രീയുടെ ആഭരണങ്ങൾ ഇവർ മോഷ്ടിച്ചു വിറ്റതായും ഇവർ പൊലീസിനോട് സമ്മതിച്ചു.

ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു രാമനാഥപുരം വടകാട് മത്സ്യത്തൊഴിലാളി ഗ്രാമത്തിലെ കോളിളക്കമുണ്ടാക്കിയ ദാരുണമായ കൊല. കടൽ പായൽ ശേഖരിക്കാൻ പോയ മധ്യവയസ്കയായ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊന്നതിന് ശേഷം മൃതദേഹം ഇവിടെയുള്ള ചെമ്മീൻ ഫാമിന് സമീപമുള്ള പൊന്തക്കാട്ടിൽ തള്ളുകയായിരുന്നു. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ചെമ്മീൻ ഫാമിലെ ഇതര സംസ്ഥാന തൊഴിലാളികളാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് നാട്ടുകാർ ആരോപിച്ച് നാട്ടുകാർ മണിക്കൂറുകളോളം ദേശീയപാത ഉപരോധിച്ചു. രോക്ഷാകുലരായ നാട്ടുകാർ ചെമ്മീൻ ഫാമിന് തീയിടുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തിരുന്നു.

ഇവിടെ നിന്ന് ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്ത 6 ഒഡിഷ സ്വദേശികളിൽ മൂന്ന് പേരാണിപ്പോൾ കുറ്റം സമ്മതിച്ചത്. ബലാത്സംഗം ചെയ്തതിന് ശേഷം സ്ത്രീയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണം, വെള്ളി ആഭരണങ്ങൾ അഴിച്ചെടുത്ത് രാമനാഥപുരത്തെ ജ്വല്ലറിയിൽ വിറ്റതായും ഇവർ പൊലീസിനോട് സമ്മതിച്ചു. തുടർന്ന് ശരീരം കത്തിച്ച് പൊന്തക്കാട്ടിൽ ഉപേക്ഷിച്ചു. കസ്റ്റഡിയിലുണ്ടായിരുന്ന മറ്റ് നാല് തൊഴിലാളികൾ നിരപരാധികളാണെന്നും കണ്ടെത്തി. ഇവർ ചെമ്മീൻകെട്ടിന്‍റെ തൊഴിലാളി ഷെഡ്ഡിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് കുറ്റകൃത്യം നടന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയശേഷം തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി.

ബലാത്സംഗ കേസിൽ വിജയ് ബാബുവിന് തിരിച്ചടി, മുൻകൂർ ജാമ്യാപേക്ഷയിൽ ഇടക്കാല ഉത്തരവില്ല

കൊച്ചി: ബലാത്സംഗ കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് തിരിച്ചടി. മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി, ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. കേസിൽ വാദം തിങ്കളാഴ്ച തുടരും. ജാമ്യ ഹർജി നിലനിർത്തിയാൽ ഈ മാസം മുപ്പതിന് തിരിച്ചെത്താമെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചു. കേസെടുത്തത് അറിയാതെയാണ് രാജ്യം വിട്ടതെന്നും വിജയ് ബാബു വാദിച്ചു. എന്നാൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. കേസ് രജിസ്റ്റർ ചെയ്തു എന്നറിഞ്ഞതിന് ശേഷമാണ് വിജയ് ബാബു രാജ്യം വിട്ടതെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഉന്നയിച്ചു. ഇപ്പോൾ എവിടെയാണെന്ന കാര്യം മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടില്ല. നടിയുടെ അമ്മയെ ഭീഷണിപ്പെടുത്തി, പരാതിക്കാരിയായ നടിയുടെ പേര് വെളിപ്പെടുത്തി എന്നീ കാര്യങ്ങൾ പ്രോസിക്യൂഷനും ഉന്നയിച്ചു. കുറ്റവാളിയെ കൈമാറാൻ ഇന്ത്യയുമായി ഉടമ്പടിയുള്ള രാജ്യമല്ലേ യുഎഇ എന്ന് വാദത്തിനിടെ കോടതി ചോദിച്ചു.ഇടക്കാല ഉത്തരവില്ലാത്തതിനാൽ വിജയ് ബാബു തിങ്കളാഴ്ച ഹാജരായേക്കില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.

വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. വിദേശത്തുള്ള താരം, മുപ്പതാം തീയതി നാട്ടിലെത്തുമെന്ന് വ്യക്തമാക്കി യാത്രാരേഖകൾ സമർപ്പിച്ചതോടെയാണ് ഇന്നലെ ജസ്റ്റിസ് പി.ഗോപിനാഥ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ തയ്യാറായത്. ഈ മാസം 30 നുള്ളിൽ തിരിച്ചെത്തിയില്ലെങ്കിൽ  ജാമ്യാപേക്ഷ തള്ളും എന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ, പരാതിക്കാരിയായ നടിയുമായി താൻ സൗഹൃദത്തിലായിരുന്നെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നുമാണ് വിജയ് ബാബു കോടതിയെ അറിയിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്