
ലക്‌നൗ: ആറുവയസ്സുകാരിയെ വീട്ടിന് മുന്നില്‍ നിന്ന് തട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചതിനുശേഷം ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ഹാപുരിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ഇപ്പോള്‍ ആശുപത്രപിയില്‍ ചികിത്സയിലാണ്.
ഹാപുരിലെ ഗര്‍മുക്തേശ്വര്‍ കൊത്വാലിയിലെ വീടിന് മുന്നില്‍ നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ ബൈക്കിലെത്തിയയാള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ആറ് വയസ്സുള്ള കുഞ്ഞിനെ ഇയാള്‍ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും സ്വകാര്യ ഭാഗങ്ങള്‍ ഛേദിക്കുകയും ചെയ്ത് കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
കുഞ്ഞിനെ കാണാനില്ലാതെ പരിഭ്രാന്തരായ ബന്ധുക്കള്‍ നാട്ടുകാരുടെ സഹായത്തോടെ തിരഞ്ഞിറങ്ങി. കൊത്വാരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും തട്ടിക്കൊണ്ടുപോയതായി കേസെടുക്കുകയും ചെയ്തു. പൊലീസ് സംഘവും കുഞ്ഞിനെ തിരഞ്ഞിറങ്ങിയെങ്കിലും പിറ്റേന്ന് രാവിലെ ആറ് മണിവരെ കുഞ്ഞിനെ കണ്ടെത്താനായില്ല. ഒടുവില്‍ ബന്ധുക്കളിലൊരാളാണ് അബോധാവസ്ഥയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു കുഞ്ഞ്.
കുട്ടിയെ ഉടന്‍ ഹാപൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായതിനാല്‍ മീററ്റിലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാരാണ് കുട്ടി ബലാത്സംഗം നേരിട്ടതായും സ,്‌വകാര്യഭാഗങ്ങള്‍ ഛേദിച്ചതായും അറിയിച്ചത്. അതേസമയം പൊലീസിന് ഇതുവരെയും പ്രതിയെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam