മൂന്നര വയസ്സുകാരനെ പീഡിപ്പിച്ചു; അറുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു

By Web TeamFirst Published Sep 27, 2020, 4:06 PM IST
Highlights

മാനന്തവാടി താലൂക്കിലുള്‍പ്പെട്ട തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം ചളിക്കാട് സ്വദേശി ആമ്പാടന്‍ സുലൈമാനാണ് പിടിയിലായത്.

കല്‍പ്പറ്റ: മൂന്നര വയസ്സുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ അറുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടാണ് സംഭവം.

മാനന്തവാടി താലൂക്കിലുള്‍പ്പെട്ട തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം ചളിക്കാട് സ്വദേശി ആമ്പാടന്‍ സുലൈമാന്‍(60) നെയാണ് തൊണ്ടര്‍നാട് എസ് ഐ എ യു. ജയപ്രകാശും സംഘവും ചേര്‍ന്ന് കുഞ്ഞോത്ത് വെച്ച് അറസ്റ്റ് ചെയ്തത്. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

click me!