
കൊച്ചി: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വൃദ്ധൻ പിടിയിൽ.എറണാകുളം കളമശ്ശേരി സ്വദേശിയായ സുധാകരനെ(66)യാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തി ആകാത്ത കുട്ടിയെ സുധാകരൻ നിരന്തരം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. പിന്നാലെ കുട്ടിയുടെ മാതാപിതാക്കൾ കളമശ്ശേരി പൊലീസിൽ പരാതി നൽകുകയയാരുന്നു.
തുടർന്ന് പോക്‌സോ നിയമ പ്രകാരം കേസെടുത്ത പൊലീസ് സുധാകരനെ പിടികൂടി. കളമശ്ശേരി പൊലീസ് ഇൻസ്പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിൽ സബ് ഇന്‍സ്പെക്ടർ സുധീർ, സിവിൽ പൊലീസ് ഓഫിസർമാരായ ബിനു, സുമേഷ്, ശ്രീജിത്ത്, ഷിബു, ശ്രീജിഷ് എന്നിവർ ചേർന്ന് ആണ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതിനിടെ തിരുവനന്തപുരം വിഴിഞ്ഞം അടിമലതുറയിൽ പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയ വൈദികനായി പൊലീസ് അന്വേഷണം തുടങ്ങി. രക്ഷിതാക്കൾ ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ വൈദികൻ പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയെന്ന പരാതിയിലാണ് നടപടി. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. ഇക്കഴിഞ്ഞ 26 ന് ആറു മണിയോടെ ആണ് കേസിനാസ്പദമായ സംഭവമെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.
ജോലി കഴിഞ്ഞ് തിരികെ എത്തിയ രക്ഷിതാക്കൾ കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിവരം അന്വേഷിച്ചപ്പോഴാണ് കുട്ടി പീഡന വിവരം പറയുന്നത്. തിങ്കളാഴ്ച രാത്രി തന്നെ രക്ഷിതാക്കൾ വിഴിഞ്ഞം പൊലീസിൽ പരാതി നൽകി. പോക്‌സോ വകുപ്പ് പ്രകാരം എന്ന് രാത്രി തന്നെ കേസെടുത്ത അന്ന് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. എന്നാൽ കുട്ടി നൽകിയ മൊഴിയിൽ ഏത് വൈദികനാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് എന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല എന്നാണ് വിഴിഞ്ഞം പൊലീസ് പറയുന്നത്. നിലവിൽ സംശയ നിഴലിൽ ഉള്ളവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ച് വരികയാണ്. ഫോറൻസിക് സംഘം പീഡനം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.
Read More : കഷ്ണങ്ങളാക്കിയ ആനക്കൊമ്പുമായി യുവാവ്; രഹസ്യ വിവരം, കെഎസ്ആർടിസി ബസിൽ പരിശോധന, അറസ്റ്റ്