വീട്ടിൽ അതിക്രമിച്ചു കയറി 14കാരിയെ പീഡിപ്പിച്ചു: പ്രതിയ്ക്ക് 70 വർഷം കഠിന തടവും പിഴയും 

Published : Nov 06, 2024, 02:39 PM IST
വീട്ടിൽ അതിക്രമിച്ചു കയറി 14കാരിയെ പീഡിപ്പിച്ചു: പ്രതിയ്ക്ക് 70 വർഷം കഠിന തടവും പിഴയും 

Synopsis

പിഴയടച്ചില്ലെങ്കിൽ പ്രതി മൂന്ന് വർഷവും ആറ് മാസവും അധിക തടവ് അനുഭവിക്കണം.

തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ചു കയറി 14കാരിയെ നിരവധി തവണ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിയ്ക്ക് 70 വർഷം കഠിന തടവും 1.60 ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര ടി.ബി ജം​ഗ്ഷനിലെ മേടയിൽ വീട്ടിൽ അൽ അമീനെയാണ് (36) പെരിന്തൽമണ്ണ പോക്സോ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എസ്. സൂരജ് വിചാരണ നടത്തി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് വർഷവും ആറ് മാസവും അധിക തടവ് അനുഭവിക്കണം. വണ്ടൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. 2020ലാണ് സംഭവം. 

വണ്ടൂർ സ്റ്റേഷൻ ഇൻസ്പെക്ടർമാരായിരുന്ന സുനിൽ പുളിക്കൽ, ഗോപകുമാർ, ദിനേശ് കോറോത്ത് എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സപ്ന പി. പരമേശ്വരത്ത് ഹാജരായി. പ്രോസിക്യൂഷൻ ലെയ്സൺ വിങ്ങിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ സൗജത് പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു. 

READ MORE:  രാജ്യ താത്പ്പര്യമല്ല, നെതന്യാഹുവിന് പ്രധാനം സ്വന്തം താത്പ്പര്യം; ഇസ്രായേലിൽ പ്രതിഷേധം, ആയിരങ്ങൾ തെരുവിലിറങ്ങി

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്