തലസ്ഥാനത്ത് 82 കുപ്രസിദ്ധ ​ഗുണ്ടകൾ കരുതൽ തടങ്കലിൽ, ഓംപ്രകാശ് ഉൾപ്പെടെയുളളവർ പിടിയിൽ

Published : Feb 20, 2026, 11:26 PM IST
goonda

Synopsis

സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 82 പേരെയും പിടികൂടിയിരിക്കുന്നത്. ന​ഗരത്തിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തിന്റെ ഭാ​ഗമായിട്ടാണ് പൊലീസ് നടപടി.

തിരുവനന്തപുരം: തലസ്ഥാനത്ത് കുപ്രസിദ്ധ ​ഗുണ്ടകൾ കരുതൽ തടങ്കലിൽ. ഓംപ്രകാശ് ഉൾപ്പെടെയുള്ള ​ഗുണ്ടകളെയാണ് പൊലീസ് പിടികൂടിയത്. വിവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട 82 പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ആറ്റുകാൽ പൊങ്കാല, തെരഞ്ഞെടുപ്പ് എന്നിവ മുന്നിൽകണ്ടാണ് നടപടി. ആറ്റുകാൽ പൊങ്കാലയ്ക്ക് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഓംപ്രകാശ്, പൊക്കം ഷാജി, എയർപോർട്ട് ഡാനി, സൈഫാൻ എന്നീ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളും ഇക്കൂട്ടത്തിലുണ്ട്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 82 പേരെയും പിടികൂടിയിരിക്കുന്നത്. ന​ഗരത്തിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തിന്റെ ഭാ​ഗമായിട്ടാണ് പൊലീസ് നടപടി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

40നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീയാകാമെന്ന് നി​ഗമനം, ദുരൂഹതയായി ഏലസിലെ വാക്കുകൾ, എരുമപ്പെട്ടിയിലേത് ദൃശ്യം മോഡലെന്ന് പൊലീസ്
പീഡനപരാതി: തൃശ്ശൂരിൽ ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ, പരാതി നൽകിയത് 3 യുവതികൾ, 15 പേരെ പീഡിപ്പിച്ചതായി പൊലീസ്