
ദില്ലി: ദില്ലിയിൽ ഒന്‍പതുവയസുകാരിയെ വയസുകാരിയെ ബലാൽസംഘം ചെയ്ത ശേഷം അക്രമികൾ ബലമായി മൃതദേഹം ദഹിപ്പിച്ചതായി പരാതി. സംഭവത്തില്‍ പൂജാരി അടക്കം നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദില്ലി കന്റോൺമെന്റ് ഏരിയയിലെ പുരാനാങ്കലിൽ ആണ് ക്രൂര കൊലപാതകം നടന്നത്. പുരാനനങ്കലിലെ ശ്മശാനത്തിന് സമീപത്ത് താമസിക്കുന്ന കുട്ടിയാണ് ബലാത്സംഗത്തിനിരയായത്.
സംഭവത്തില്‍ ശ്മശാനത്തിലെ പൂജാരിയും മറ്റ് മൂന്ന് പേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രദേശത്ത് നീതി ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തുകയാണ്. ശ്മശാനത്തോട് ചേര്‍ന്നാണ് പെണ്‍കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. ശ്മശാനത്തിലെ കൂളറിൽ നിന്ന് കുടിവെള്ളം കൊണ്ടുവരാനായി ഇന്നലെ വൈകുന്നേരം പോയ പെണ്‍കുട്ടി തിരികെ എത്താഞ്ഞതോടെ വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
വൈകുന്നേരം ആറ് മണിയോടെ ശ്മശാനത്തിലെ പൂജാരിയെ അറിയുന്ന ചിലര്‍ കുട്ടിയുടെ അമ്മയെ ശ്മശാനത്തിലേക്ക് വിളിച്ചുവരുത്തി മൃതദേഹം കാണിക്കുകയായിരുന്നു. കൂളറിൽ നിന്ന് വെള്ളം കുടിക്കുമ്പോൾ വൈദ്യുതാഘാതമേറ്റതാണെന്നാണ് പൂജാരി പറഞ്ഞത്. കുട്ടിയുടെ കൈത്തണ്ടയിലും കൈമുട്ടിലും പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നു.
സംഭവം പൊലീസില്‍ അറിയിക്കരുതെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയാല്‍ അവര്‍ കുട്ടിയുടെ ആവയവങ്ങള്‍ മോഷ്ടിക്കുമെന്നും അമ്മയെ ധരിപ്പിച്ച ശേഷം മൃതദേഹം ദഹിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ സംശയം തോന്നിയ നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ പീഡനത്തിന്‍റെയും കൊലപാതകത്തിന്‍റെയും വിവരങ്ങള്‍ പുറത്തുവന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam