
ദില്ലി: പിതാവിന്റെ ജന്മദിനത്തിന് കേക്കുവാങ്ങാൻ പോയ മകനെ കുത്തിക്കൊന്നു. 19 കാരനായ കുനാലിനെയാണ് രാജ്യതലസ്ഥാനത്തുവച്ച് കുത്തിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ കുടുങ്ങി. നാല് പേർ ചേർന്ന് കുനാലിനെ തടയുകയും രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തുടർച്ചയായി കത്തികൊണ്ട് കുത്തുകയുമായിരുന്നു. കഴുത്തിലും നെഞ്ചിലും വയറിലും കുത്തേറ്റ കുനാൽ ആശുപത്രിയിലെത്തിക്കും മുമ്പേ മരണത്തിന് കീഴടങ്ങി...
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ദില്ലി പൊലീസ് പ്രതികളെ പിടികൂടി. കുനാലിനെ കൊല്ലാൻ ഉപയോഗിച്ച കത്തികളിൽ രണ്ടെണ്ണം ഒരു ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പ് വാങ്ങിയതാണ്. കുനാലും പ്രതികളിലൊരാളായ ഗൗതവും ഒരേ പെൺകുട്ടിയെ സ്നേഹിക്കുകയും ഇതുകാരണം ഉണ്ടായ ശത്രുതയുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam