പശുവിനെ ലൈംഗിക അതിക്രമത്തിനിരയാക്കി; കൊല്ലം സ്വദേശി അറസ്റ്റിൽ; മറ്റൊരു പശുവിനെ പീഡിപ്പിച്ച് കൊന്നു

Published : Mar 26, 2023, 04:06 PM ISTUpdated : Mar 26, 2023, 04:21 PM IST
പശുവിനെ ലൈംഗിക അതിക്രമത്തിനിരയാക്കി; കൊല്ലം സ്വദേശി അറസ്റ്റിൽ; മറ്റൊരു പശുവിനെ പീഡിപ്പിച്ച് കൊന്നു

Synopsis

മുൻപ് പശുവിനെ താൻ പീഡിപ്പിച്ച് കൊന്നതാണെന്ന് സുമേഷ് പരസ്യമായി വിളിച്ചു പറഞ്ഞിരുന്നു. സുമേഷ് മദ്യലഹരിയിൽ പറഞ്ഞതാണെന്ന് കരുതി അന്ന് സലാഹുദ്ദീൻ പരാതി നൽകിയിരുന്നില്ല. 

കൊല്ലം: ചിതറയിൽ വളർത്തുമൃഗങ്ങളെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസിൽ പ്രതി അറസ്റ്റിൽ. ഇരപ്പിൽ സ്വദേശി സുമേഷിനെയാണ് ചിതറ പൊലീസ് സാഹസികമായി പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. ക്ഷീര കർഷകനായ സലാഹുദ്ദീൻ പശുവിനെ വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ കെട്ടിയിരിക്കുകയായിരുന്നു. ഉച്ചയോടെ പശുവിനെ തിരകെ കൊണ്ടുവരാൻ ചെന്നപ്പോഴാണ് മിണ്ടാപ്രാണിയെ പ്രതി പീഡിപ്പിക്കുന്നത് കണ്ടത്. സലാഹുദ്ദീൻ ബഹളം വച്ചതോടെ സുമേഷ് റബ്ബർ തോട്ടത്തിൽ നിന്നും ഓടി രക്ഷപെട്ടു. നാട്ടുകാർ വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. വീടിനുള്ളിൽ ഒളിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്.

മാസങ്ങൾക്ക് മുൻപ് സലാഹുദ്ദീന്റെ മറ്റൊരു പശു ചത്തിരുന്നു. പശുവിനെ താൻ പീഡിപ്പിച്ച് കൊന്നതാണെന്ന് സുമേഷ് അന്ന് പരസ്യമായി വിളിച്ചു പറഞ്ഞിരുന്നു. സുമേഷ് മദ്യലഹരിയിൽ പറഞ്ഞതാണെന്ന് കരുതി അന്ന് സലാഹുദ്ദീൻ പരാതി നൽകിയിരുന്നില്ല. ലഹരിക്ക് അടിമയായ പ്രതി സ്ത്രീകളോടും കുട്ടികളോടും അശ്ലീല ചേഷ്ടകൾ കാണിക്കുന്നത് പതിവാണ്. പൊലീസ് എത്തുന്പോൾ മാനസിക രോഗിയായി അഭിനയിച്ചു രക്ഷപ്പെടുത്തുന്നതാണ് പ്രതിയുടെ രീതിയെന്നു നാട്ടുകാർ പറയുന്നു. പരാതികളിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ചിതറ പൊലീസ് അറിയിച്ചു. ചടയമംഗലം പോരേടം, മയ്യനാട് പ്രദേശങ്ങളിലും സമാനമായ രീതിയിൽ കുറ്റം ചെയ്തവർ നേരത്തെ പിടിയിലായിരുന്നു. 

 

 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ