രാജ്യാന്തര ലഹരി ഇടപാടുകാരനായ നൈജീരിയൻ പൗരൻ അറസ്റ്റിൽ

Published : Mar 13, 2024, 10:19 PM ISTUpdated : Mar 13, 2024, 10:22 PM IST
രാജ്യാന്തര ലഹരി ഇടപാടുകാരനായ നൈജീരിയൻ പൗരൻ അറസ്റ്റിൽ

Synopsis

ബെംഗളൂരു കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടത്തുന്നയാളാണ് പിടിയിലായതെന്ന് മരട് പൊലീസ് അറിയിച്ചു

കൊച്ചി: രാജ്യാന്തര ലഹരി ഇടപാടുകാരനായ നൈജീരിയൻ പൗരൻ അറസ്റ്റിലായി. മരട് പൊലീസാണ് പ്രതിയെ പിടികൂടിയത്. നൈജീരിയക്കാരനായ ചിതേര മാക്സ്‍വെല്‍ ആണ് ബെംഗളൂരുവില്‍നിന്ന് അറസ്റ്റിലായത്.രണ്ടുവർഷമായി ബെംഗളൂരു കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടത്തുന്നയാളാണ് പിടിയിലായതെന്ന് മരട് പൊലീസ് അറിയിച്ചു. നേരത്തെ കൊച്ചി സ്വദേശിയിൽ നിന്ന് എംഡിഎം പിടിച്ചെടുത്ത കേസിലെ തുടർ അന്വേഷണത്തിലാണ് പ്രധാന ഇടപാടുകാരനായ നൈജീരിയൻ പൗരൻ പിടിയിലാകുന്നത്. കേരളത്തില്‍ ഉള്‍പ്പെടെ ലഹരി മരുന്നുകള്‍ വിതരണം ചെയ്യുന്നവരില്‍ ഒരാളാണ് പിടിയിലായതെന്നാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കൊച്ചിയിലെത്തിച്ച് അറസ്റ്റ് ഉള്‍പ്പെടെ രേഖപ്പെടുത്തി.

നിരോധിക്കാനുള്ള ബില്‍ പാസാക്കി; ടിക് ടോക്കിനെ പൂട്ടാനുള്ള നിർണായക നീക്കവുമായി അമേരിക്ക

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്