മദ്യപാനത്തിനിടെ അടിപിടി, സുഹൃത്തിന്റെ ചവിട്ടേറ്റ് തലയടിച്ച് വീണ യുവാവ് മരിച്ചു, സംഭവം പത്തനംതിട്ടയിൽ

Published : Jan 25, 2025, 10:27 AM ISTUpdated : Jan 25, 2025, 10:33 AM IST
മദ്യപാനത്തിനിടെ അടിപിടി, സുഹൃത്തിന്റെ ചവിട്ടേറ്റ് തലയടിച്ച് വീണ യുവാവ് മരിച്ചു, സംഭവം പത്തനംതിട്ടയിൽ

Synopsis

ശിവപ്രസാദ് തന്നെ മനുവിനെ ആശുപത്രിയി എത്തിച്ചുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ശിവപ്രസാദിനെ കുമ്പഴയിൽ നിന്നാണ് പിടികൂടിയത്.

ഫോട്ടോ: കൊല്ലപ്പെട്ട മനു, പ്രതി ശിവപ്രസാദ്

പത്തനംതിട്ട: പത്തനംതിട്ട മദ്യപാനത്തിനിടെയുണ്ടായ അടിപിയിൽ സുഹൃത്തിന്റെ മർദ്ദനമേറ്റ് യുവാവ് കൊല്ലപ്പെട്ടു. കഞ്ചോട് മനു ആണ് കൊല്ലപ്പെട്ടത്. പത്തനംതിട്ട കലഞ്ഞൂർ ഒന്നാംകുറ്റിയിൽ പുലർച്ചെ മൂന്നരക്കായിരുന്നു സംഭവം. ശിവപ്രസാദ് എന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇയാൾ പിടിയിലായിട്ടുണ്ട്. ശിവപ്രസാദിന്റെ വീട്ടിൽവെച്ചായിരുന്നു സംഭവം. ശിവപ്രസാദ് തന്നെ മനുവിനെ ആശുപത്രിയി എത്തിച്ചുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ശിവപ്രസാദിനെ കുമ്പഴയിൽ നിന്നാണ് പിടികൂടിയത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതത്തിലേക്ക് നയിച്ചതെന്നും ഇരുവരും സുഹൃത്തുക്കളായിരുന്നെന്നും പൊലീസ് പറയുന്നു. പ്രതിയുടെ ശരീരത്തിലും കടിയേറ്റ പാടുകളുണ്ട്. ശിവപ്രസാദിന്റെ ചവിട്ടേറ്റ മനു  തലയടിച്ചു വീണു. അതാണ് മരണകാരണമെന്നാണ് നി​ഗമനം.

Asianet News Live

PREV
Read more Articles on
click me!

Recommended Stories

ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം