ടാറ്റൂ സ്റ്റുഡിയോയിൽ വച്ച് ലൈംഗികാതിക്രമം, കൊച്ചിയിലെ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ യുവതി

Published : Mar 02, 2022, 10:52 PM ISTUpdated : Mar 03, 2022, 06:35 PM IST
ടാറ്റൂ സ്റ്റുഡിയോയിൽ വച്ച് ലൈംഗികാതിക്രമം, കൊച്ചിയിലെ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ യുവതി

Synopsis

ടാറ്റൂ ചെയ്യുന്നത് തുടരുമ്പോൾ തന്നെ അയാൾ തന്റെ ശരീരത്തിൽ തെറ്റായ തരത്തിൽ സ്പർശിക്കാൻ തുടങ്ങി. ഇത് ഒട്ടും അനുയോജ്യമായി തോന്നിയില്ല. ഉടനെ അയാളെന്നെ ലൈംഗികമായി പീഡിപ്പിച്ചു.

കൊച്ചി: കൊച്ചിയിൽ പ്രവർത്തിച്ച് വരുന്ന ടാറ്റൂ സ്റ്റുഡിയോയിലെ (Tattoo Studio) ടാറ്റൂ ആർട്ടിസ്റ്റ് (Tattoo Artist) ലൈംഗികാതിക്രമം (Sexual Abuse) നടത്തിയെന്ന പരാതിയുമായി യുവതി. ടാറ്റൂ ചെയ്യുന്നതിനിടെ അപമര്യാദയായി പെരുമാറുകയും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം. 

കൊച്ചിയിലെ ഇൻക്ഫെക്ടഡ് എന്ന ടാറ്റൂ സ്റ്റുഡിയോയിലെ ആർട്ടിസ്റ്റ് സുജീഷിനെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്റെ പുരുഷ സുഹൃത്തിനൊപ്പമാണ് യുവതി ടാറ്റൂ ചെയ്യാനായി സ്റ്റുഡിയോയിൽ പോയത്. പുറകിൽ താഴെയായിയാണ് ടാറ്റൂ ചെയ്യേണ്ടിയിരുന്നത്. ഇത് വിശദമാക്കിയതോടെ സുജീഷ് തന്നെ ഒരു അടച്ചുറപ്പുള്ള മുറിയിലേക്ക് കൊണ്ടുപോയി. തന്റെ ടാറ്റൂ വളരെ സയമം എടുത്ത് ചെയ്യേണ്ടതായിരുന്നു, അതിനാൽ തന്നെ അസഹ്യമായ വേദന അനുഭവപ്പെട്ടതോടെ താൻ ഒരു ഇടവേള ആവശ്യപ്പെട്ടുവെന്നും യുവതി ഇൻസ്റ്റഗ്രാമിലെ പോസ്റ്റിലൂടെ പറയുന്നു. 

ഈ സമയം സുജീഷ് ഭാര്യയെ കൊണ്ടുവിടാൻ പോയി. തിരിച്ച് വന്ന് വീണ്ടും ടാറ്റൂ ചെയ്യാൻ ആരംഭിച്ചു. തന്റെ ജീൻസ് അയാൾക്ക് ടാറ്റൂ ചെയ്യാൻ തടസ്സമായി അനുഭവപ്പെട്ടതോടെ ജീൻസ് അൽപ്പം കൂടി താഴേക്ക് ഇറക്കി. ഇതോടെ ഇയാൾ തന്നോട് അപമര്യാദയായ ചോദ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങി. തനിക്ക് ഒട്ടും സുഖകരമായി തോന്നിയില്ല. 

ടാറ്റൂ ചെയ്യുന്നത് തുടരുമ്പോൾ തന്നെ അയാൾ തന്റെ ശരീരത്തിൽ തെറ്റായ തരത്തിൽ സ്പർശിക്കാൻ തുടങ്ങി. ഇത് ഒട്ടും അനുയോജ്യമായി തോന്നിയില്ല. സംഭവിക്കുന്നത് എന്തെന്ന് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഉടനെ അയാളെന്നെ ലൈംഗികമായി പീഡിപ്പിച്ചു. ഇനിയും വരണമെന്നും തനിക്ക് മാത്രമായി ഡിസ്കൌണ്ട് നൽകാമെന്നും അയാൾ പറഞ്ഞു. തനിക്ക് വെറുപ്പ് തോന്നിയെന്നും അവിടെ നിന്ന് പെട്ടന്ന് പോയെന്നും യുവതി കുറിച്ചു.

പിന്നീട് നിരവധി പേരോട് അയാൾ ഇത്തരത്തിൽ പെരുമാറിയിട്ടുണ്ടെന്ന് അറിഞ്ഞു. അത് വളരെയേറെ വേദനിപ്പിക്കുന്നതായിരുന്നു. അയാൾ അർഹിക്കുന്ന ശിക്ഷ അയാൾക്ക് ലഭിക്കുമെന്ന് കരുതുന്നതായും യുവതി പറഞ്ഞു. ഇതുവരെ ഒപ്പം നിന്നവരോട് നന്ദി അറിയിക്കുന്നതായും ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ യുവതി വ്യക്തമാക്കി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

‘മാസ വാടക 40000, നൽകാതിരുന്നത് 2 വർഷം’, ഒഴിപ്പിക്കാനെത്തിയ പൊലീസ് കണ്ടത് കൂട്ട ആത്മഹത്യ
'ട്രംപ് മാത്രമല്ല ക്ലിന്റണും ബിൽ ഗേറ്റ്സും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്, ട്രംപിനെ ലക്ഷ്യമിടുന്നുവെന്ന് അനുയായികൾ