സുഹൃത്തിന്റ അമ്മയെ പീഡിപ്പിക്കാൻ ശ്രമം, തിരുവനന്തപുരത്ത് യുവാവ് അറസ്റ്റിൽ

Published : Aug 12, 2021, 10:19 AM IST
സുഹൃത്തിന്റ അമ്മയെ പീഡിപ്പിക്കാൻ ശ്രമം, തിരുവനന്തപുരത്ത് യുവാവ് അറസ്റ്റിൽ

Synopsis

സ്ത്രീയുടെ മകനുമായി രാത്രി ഏറെ വൈകിയും മദ്യപിച്ച പ്രദീപ്, മകനെ അയാളുടെ ഭാര്യ വീട്ടിൽ കൊണ്ടുചെന്നാക്കിയതിന് ശേഷമാണ് സ്ത്രീയുടെ നാവായിക്കുളത്തെ വീട്ടിലേക്കെത്തിയത്...

തിരുവനന്തപുരം: സുഹൃത്തിന്റെ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ 23കാരൻ അറസ്റ്റിൽ. തിരുവനന്തപുരം കല്ലമ്പലം നാവിയിക്കുളത്താണ് സംഭവം. പ്രദീപ് എന്ന യുവാവിനെയാണ് സ്ത്രീയുടെ പരാതിയിൽ പൊലീസ് പിടികൂടിയത്. ഓഗസ്റ്റ് ഒമ്പതിന് രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. 

സ്ത്രീയുടെ മകനുമായി രാത്രി ഏറെ വൈകിയും മദ്യപിച്ച പ്രദീപ്, മകനെ അയാളുടെ ഭാര്യ വീട്ടിൽ കൊണ്ടുചെന്നാക്കിയതിന് ശേഷമാണ് സ്ത്രീയുടെ നാവായിക്കുളത്തെ വീട്ടിലേക്കെത്തിയത്. സ്ത്രീയെ വാതിലിൽ തട്ടിവിളിച്ച ഇയാൾ മകൻ മദ്യപിച്ച് ബോധമില്ലാതെ തൊട്ടടുത്ത റബ്ബർ പുരയുടെ സമീപം കിടക്കുന്നുവെന്ന് അറിയിച്ചു. തുടർന്ന് ഇവരെ വിളിച്ചിറക്കി മകന്റെ സമീപത്തേക്കെന്ന വ്യാജേന റബ്ബർ പുരയിടത്തിലേക്ക് കൊണ്ടുപോയി. 

അവിടെ വച്ച് സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചതോടെ ഇവർ ഉറക്കെനിലവിളിച്ചു. ശബ്ദം കേട്ട് നാട്ടുകാർ ഓടിവരുമെന്ന് ഭയന്ന പ്രദീപ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. എന്നാൽ ഓടി രക്ഷപ്പെട്ട പ്രദീപ് നേരെ തന്റെ വീട്ടിൽ പോയി ഒളിച്ചിരിക്കുകയായിരുന്നു. സ്ത്രീയുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് രാത്രിതന്നെ പ്രദീപിനെ വീട്ടിലെത്തി അറസ്റ്റ് ചെയ്തു. 

കല്ലമ്പലം പൊലീസ് ഇൻസ്‌പെക്ടർ ഫിറോസ് ഐ യുടെ നേതൃത്വത്തിൽ എസ് ഐ ഗംഗാപ്രസാദ്, ഗ്രേഡ് എസ് ഐ അനിൽകുമാർ, എ എസ് ഐ  സുരേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹരിമോൻ. ആർ, സിവിൽ പൊലീസ് ഓഫീസർ മാരായ വിനോദ് കുമാർ, സന്തോഷ് കുമാർ, കവിത, അജീഷ് എന്നിവരാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ പുരുഷനെ, 2015ൽ മറ്റൊരു ലിവ് ഇൻ പങ്കാളിയുടെ മരണം, ​പെൺകുട്ടികൾക്കിഷ്ടം അച്ഛനോട്
ബാലരാമപുരത്ത് 62കാരിയുടെ മൃതദേഹം വീടിന് പിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ, അന്വേഷണമാരംഭിച്ച് പൊലീസ്