മകന്‍ തെരുവില്‍ ഉപേക്ഷിച്ച കൊവിഡ് ബാധിതയായ സ്ത്രീ മരണപ്പെട്ടു

Web Desk   | Asianet News
Published : Apr 26, 2021, 07:37 PM IST
മകന്‍ തെരുവില്‍ ഉപേക്ഷിച്ച കൊവിഡ് ബാധിതയായ സ്ത്രീ മരണപ്പെട്ടു

Synopsis

ആ​രോ​ഗ്യാ​വ​സ്ഥ ഗു​രു​ത​ര​മാ​യ​തോ​ടെ വി​ശാ​ൽ ചാ​ക്കേ​രി​യി​ലെ ത​ഡ് ബാ​ഗി​യ പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന സ​ഹോ​ദ​രി​യു​ടെ വീ​ടി​ന് മു​ൻ​പി​ലെ റോ​ഡി​ൽ അ​മ്മ​യെ ഉ​പേ​ക്ഷി​ക്കുകയായിരുന്നു. അ​മ്മ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കാ​ൻ മ​ക​ളും ത​യാ​റാ​യി​ല്ല. 

കാ​ൺ​പു​ർ: മകന്‍ തെരുവില്‍ ഉപേക്ഷിച്ച കൊവിഡ് ബാധിതയായ സ്ത്രീ മരണപ്പെട്ടു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ണ്‍​പു​രി​ലാ​ണ് സം​ഭ​വം. തെരുവില്‍ കിടന്നിരുന്ന ഇവരെ പൊലീസെത്തി ആ​ശു​പ​ത്രി​യി​ലാ​ക്കി​യെ​ങ്കി​ലും മരണം സംഭവിക്കുകയായിരുന്നു. സം​ഭ​വ​ത്തി​ൽ മ​ക​ൻ വി​ശാ​ലി​നെ​ പ്രതിചേര്‍ത്ത് ​ പോ​ലീ​സ് കേസ് എടുത്തു. കാ​ണ്‍​പു​ർ ക​ന്‍റോ​ണ്‍​മെ​ന്‍റി​ലാ​ണ് വി​ശാ​ലും അ​മ്മ​യും താ​മ​സി​ച്ചി​രു​ന്ന​ത്. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് അ​മ്മ​യ്ക്ക് ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. 

ആ​രോ​ഗ്യാ​വ​സ്ഥ ഗു​രു​ത​ര​മാ​യ​തോ​ടെ വി​ശാ​ൽ ചാ​ക്കേ​രി​യി​ലെ ത​ഡ് ബാ​ഗി​യ പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന സ​ഹോ​ദ​രി​യു​ടെ വീ​ടി​ന് മു​ൻ​പി​ലെ റോ​ഡി​ൽ അ​മ്മ​യെ ഉ​പേ​ക്ഷി​ക്കുകയായിരുന്നു. അ​മ്മ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കാ​ൻ മ​ക​ളും ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് അവിടെ തടിച്ചുകൂടിയ നാട്ടുകാര്‍ പ്ര​ദേ​ശ​വാ​സി​ക​ൾ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ലൈവ് വീഡിയോയും മറ്റും ചെയ്തു. കൊവിഡാണെന്നതിനാല്‍ ആരും നേരിട്ട് സഹായിച്ചില്ലെന്നും ആക്ഷേപമുണ്ട്.

തു​ട​ർ​ന്ന് പോ​ലീ​സ് സംഭവസ്ഥലത്ത് എത്തി ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ത്. എ​ന്നാ​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​വ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ക​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​സി​പി അ​നൂ​പ് സിം​ഗ് അ​റി​യി​ച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴുകാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി, ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി
ക്രിക്കറ്റ് കളിക്കിടയിൽ തർക്കം, 42കാരനെ കൊലപ്പെടുത്തി യുവാക്കൾ