പാങ്ങപ്പാറ അഭിരാം കൊലപാതകം: കിണറ്റിൽ കല്ലു കെട്ടി താഴ്ത്തിയ നിർണായക തെളിവുകൾ കണ്ടെത്തി പൊലീസ്, പ്രതി ഉമറിനെ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു

Published : Nov 18, 2026, 03:40 PM ISTUpdated : Nov 18, 2026, 04:16 PM IST
abhiram murder

Synopsis

പ്രതി ചൂണ്ടിക്കാട്ടിയ സ്ഥലത്തിന് നേർ എതിർവശത്തുള്ള പുരയിടത്തിൽ ഒരു കിണർ സ്ഥിതിചെയ്യുന്നുണ്ട്. സംശയം തോന്നിയതിനെ തുടർന്നാണ് പൊലീസ് ഈ കിണർ പരിശോധിച്ചത്. തുടർന്ന് കിണർ വറ്റിച്ച് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

തിരുവനന്തപുരം: ശ്രീകാര്യം അഭിറാം കൊലകേസിൽ പ്രധാന തൊണ്ടിമുതലുകൾ കണ്ടെത്തി പൊലീസ്. പ്രതിയായ ഉമർ മുഫ്താറിനെ സ്ഥലത്തെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് അഭിറാമിന്റെ മൊബൈൽ ഫോണും കൊല ചെയ്യാൻ ഉപയോഗിച്ച ബെൽറ്റും കഴുത്തിലുണ്ടായിരുന്ന വെള്ളിമാലയും വസ്ത്രങ്ങളും സമീപത്തെ കിണറ്റിൽ നിന്നും കണ്ടെടുത്തത്. നേരത്തെ പല തവണ ചോദ്യ ചെയ്തിട്ടും പ്രതി സ്ഥലം വെളിപ്പെടുത്തിയിരുന്നില്ല.

പിടിയാലായത് മുതൽ പൊലീസിനെ വഴിതെറ്റിക്കാനായിരുന്നു പ്രതികളുടെ ശ്രമം. പല തവണ ചോദ്യം ചെയ്തിട്ടും ഒന്നാം പ്രതിയായ പതിനേഴുകാരനും രണ്ടാം പ്രതി ഉമറും ഒന്നും വിട്ട് പറഞ്ഞില്ല. കൊല നടന്ന സ്ഥലത്ത് താൻ ഇതുവരെ പോയിട്ടില്ലെന്നായിരുന്നു ഉമറിന്റെ മൊഴി. പ്രധാന തെളിവുകളായ അഭിറാമിന്റെ മൊബൈൽ ഫോണും കൊല ചെയ്യാൻ ഉപയോഗിച്ച ബെൽറ്റും കണ്ടെത്താനാകാതിരുന്നത് പൊലീസിന് പ്രതിസന്ധിയായിരുന്നു. ഈ സാഹചര്യത്തിലാണ് ഉമറിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനായി എത്തിച്ചത്.

ഉമർ കാണിച്ച സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സ്ഥിരമായി ഉമർ ഇതേ സ്ഥലം തന്നെയായിരുന്നു കാണിച്ച്കൊടുത്തിരുന്നത്. ഇതിൽ സംശയം തോന്നിയ പൊലീസ് സമീപത്തുള്ള കിണറ്റിൽ നടത്തിയ പരിശോധനയിലാണ് പ്രധാന തെളിവുകൾ കണ്ടെത്തിയത്. അഭിറാമിന്റെ മൊബൈൽ ഫോൺ, കൊല ചെയ്യാൻ ഉപയോഗിച്ച ബെൽറ്റ്, ഷർട്ട്, വെള്ളിമാല എന്നിവയാണ് കണ്ടെത്തിയത്. കല്ല് ഉപയോഗിച്ച് കിണറ്റിൽ കെട്ടി താഴ്ത്തിയ നിലയിലായിരുന്നു ഇവ.

കണ്ടെത്തിയ വസ്തുക്കൾ അഭിറാമിന്റെ ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞു. ആനന്ദയുടെ മൊബൈൽ ഫോണിൽ നിന്നും അഭിറാമിന്റെ മൊബൈൽ ഫോണിലേക്ക് അയച്ച സന്ദേശങ്ങൾ വീണ്ടെടുക്കാനാകും അന്വേഷണ സംഘത്തിന്റെ ആദ്യ ശ്രമം. ഇതോടെ കേസ് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. നടപടികൾ പൂർത്തിയാക്കിയതിന് ശേഷം കസ്റ്റഡിയിൽ ഉള്ള പ്രതികളായ ഉമർ, ആനന്ദ, ഐശ്വര്യ എന്നിവരെ കോടതിയിൽ ഹാജരാക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പകൽ മാന്യനായ വസ്ത്രവ്യാപാരി, രാത്രി മഞ്ചേരിയെ വിറപ്പിക്കുന്ന മോഷ്ടാവ്, സ്വന്തമായി കോടികളുടെ ആഡംബര വീട്
11 മാസം പ്രായമുള്ള കുഞ്ഞിന് പീഡനം, പ്രതി പിടിയിൽ, കുട്ടി ഗുരുതരാവസ്ഥയിൽ