
കൊല്ലം: കൊല്ലം കടയ്ക്കലിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ചെറുകുളം സ്വദേശി വിനോദിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ വീട്ടിൽ കെട്ടിട നിര്‍മ്മാണത്തിന് എത്തിയതായിരുന്നു കമറൻ എന്ന് വിളിക്കുന്ന വിനോദ്. പെണ്‍കുട്ടിയുമായി ഫോണിലൂടെ അടുപ്പം സ്ഥാപിച്ച പ്രതി ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് പീഡിപ്പിച്ചത്. കുട്ടി വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കിയ വിനോദ് വിദ്യാർത്ഥിനിയുടെ വീട്ടിലെത്തി. തുടര്‍ന്നായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ വീട്ടിൽ പ്രതി നിൽക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ ചോദ്യം ചെയ്തു. പിന്നാലെ ഇയാൾ ഇറങ്ങിയോടി. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി പെണ്‍കുട്ടിയോട് വിവരം ചോദിച്ചറിഞ്ഞു. തുടർന്നാണ് പീഡിപ്പിക്കപ്പെട്ട കാര്യം വിദ്യാർഥിനി വെളിപ്പെടുത്തിയത്.
പോക്സോ വകുപ്പ് പ്രകാരവും, പട്ടിക ജാതി പീഡന നിരോധന നിയമ പ്രകാരവും അന്ന് തന്നെ പ്രതിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ ഒളിവിൽ പോയ വിനോദിനെ ആൽത്തറ മൂട്ടിൽ നിന്നും ഇന്ന് രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
അതേസമയം, പോക്സോ കേസിൽ ഇരയായ പെൺകുട്ടിയെ പീഡിപ്പിച്ച ഏഴ് പേരെ കൊച്ചിയിൽ കോടതി റിമാൻഡ് ചെയ്തു. എറണാകുളം മട്ടാഞ്ചേരി സ്വദേശി ജോഷി തോമസ്, തൃശൂർ കൃഷ്ണപുരം സ്വദേശികളായ കെ.ബി.സലാം, അജിത് കുമാർ, ആലുവയിലെ കെബി സലാം, ഉദയംപേരൂർ സ്വദേശി ഗിരിജ, അച്ചു, നിഖിൽ ആന്‍റണി, ബിബിൻ മാത്യു എന്നിവരെയാണ് എറണാകുളം ജില്ല കോടതി റിമാൻഡ് ചെയ്തത്. പ്രതികൾ ലഹരി നൽകി പീഡിപ്പിച്ചെന്ന് പതിനേഴുകാരി മൊഴി നൽകിയിരുന്നു. ഒറ്റപ്പാലത്തെ സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam