രാത്രി വീട്ടിലെത്തി, ജനാലയിലൂടെ ആസിഡൊഴിച്ചു; പോത്താനിക്കാട് യുവതിയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

Published : Sep 17, 2024, 09:04 PM ISTUpdated : Sep 17, 2024, 09:25 PM IST
രാത്രി വീട്ടിലെത്തി, ജനാലയിലൂടെ ആസിഡൊഴിച്ചു; പോത്താനിക്കാട് യുവതിയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

Synopsis

യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചതിന്‍റെ പേരിലായിരുന്നു ആക്രമണമെന്നാണ് പൊലീസ് പറഞ്ഞു.

കൊച്ചി: എറണാകുളം പോത്താനിക്കാട്ട് യുവതിയെ ആസിഡ് ഒഴിച്ച് പരുക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. വിവാഹാലോചന നിരസിച്ചതിന്‍റെ പേരിലായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. കടവൂര്‍ ചാത്തമറ്റം സ്വദേശി റെജിയെന്ന നാല്‍പ്പത്തിയേഴുകാരനാണ് അറസ്റ്റിലായത്. ഈ മാസം ഒമ്പതാം തീയതി രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

യുവതിയുടെ വീട്ടിലെത്തിയാണ് റെജി ആസിഡ് ഒഴിച്ചത്. കന്നാസില്‍ കരുതിയിരുന്ന ആസിഡുമായി യുവതിയുടെ വീട്ടിലെത്തിയ പ്രതി ജനാലയിലൂടെ ആസിഡ് ഒഴിക്കുകയായിരുന്നു. യുവതിയുടെ മുഖത്തും ശരീരത്തിലും പൊളളലേറ്റിരുന്നു. യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചതിന്‍റെ പേരിലായിരുന്നു ആക്രമണമെന്നാണ് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

PREV
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു