കണ്ണൂരിൽ ബസിൽ നഗ്നതാ പ്രദർശനം: പ്രതി പൊലീസിന്റെ പിടിയിൽ

Published : Jun 01, 2023, 12:09 PM IST
കണ്ണൂരിൽ ബസിൽ നഗ്നതാ പ്രദർശനം: പ്രതി പൊലീസിന്റെ പിടിയിൽ

Synopsis

ചിറ്റാരിക്കൽ നല്ലോം പുഴ സ്വദേശി നിരപ്പിൽ ബിനുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഇന്ന് പുലർച്ചെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ സ്വകാര്യ ബസിൽ നഗ്നത പ്രദർശനം നടത്തിയ പ്രതി പൊലീസിന്റെ പിടിയിൽ. ചിറ്റാരിക്കൽ നല്ലോം പുഴ സ്വദേശി നിരപ്പിൽ ബിനുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഇന്ന് പുലർച്ചെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ചെറുപുഴയിൽ നിന്ന് തളിപ്പറമ്പിലേക്ക് പോകാൻ ബസ്റ്റാന്റിൽ നിർത്തിയിട്ട സ്വാകര്യ ബസിലാണ് യാത്രക്കാരിക്ക് ദുരനുഭവം ഉണ്ടായത്. യുവതി ബസിൽ കയറിയപ്പോൾ ഇയാൾ മാത്രമായിരുന്നു യാത്രക്കാരനായി  ബസിലുണ്ടായിരുന്നത്. പിന്നീട് യുവതിയുടെ സമീപത്തെ സീറ്റിൽ വന്നിരുന്ന പ്രതി യാത്രക്കാരിയുടെ ശ്രദ്ധ തന്നിലേക്ക് തിരിച്ചാണ് നഗന്താ പ്രദർശനം നടത്തിയത്. ദൃശ്യം മൊബൈലിൽ  പകർത്തുന്നുണ്ടെന്ന് മനസ്സിലായിട്ടും കൂസലൊന്നുമില്ലാതെ ഇയാൾ പ്രവൃത്തി തുടർന്നു. 

Also Read: നിർത്തിയിട്ട ബസിൽ നഗ്നതാപ്രദർശനം, യുവതി വീഡിയോ എടുക്കുന്നത് അറിഞ്ഞും കൂസലില്ല, ആളുകൂടിയതോടെ പ്രതി മുങ്ങി

ബസ് ജീവനക്കാർ എത്തിയതോടെ ഇയാൾ പെട്ടെന്ന് ഇറങ്ങിപ്പോയി. സംഭവത്തിൽ പകച്ചുപോയ യുവതി പിന്നീട് ഇക്കാര്യ ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപെടുത്തുകയും പ്രതിയെ അന്വേഷിക്കുകയും ചെയ്തു എന്നാൽ കണ്ടെത്താനായില്ല. തുടർന്ന് ദൃശ്യങ്ങൾ യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ശക്തമായ നടപടി ഉണ്ടാകുമെന്ന് പയ്യന്നൂർ ഡിവൈഎസ്പി പ്രേമചന്ദ്രൻ അറിയിച്ചിരുന്നു.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം 

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്