നിരോധിത ലഹരിവസ്തുക്കള്‍ കൈവശം വെച്ച കേസ്; ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി പിടിയിൽ

Published : Mar 21, 2023, 09:15 PM ISTUpdated : Mar 21, 2023, 09:17 PM IST
നിരോധിത ലഹരിവസ്തുക്കള്‍ കൈവശം വെച്ച കേസ്; ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി പിടിയിൽ

Synopsis

മുണ്ടക്കയം വാരിക്കാട്ട് വീട്ടിൽ കിരണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കോട്ടയം: നിരോധിത ലഹരിവസ്തുക്കളായ എല്‍എസ്ഡിയും കഞ്ചാവും കൈവശം വെച്ച കേസിൽ അറസ്റ്റിലായതിന് പിന്നാലെ  ജാമ്യത്തിൽ ഇറങ്ങി കോടതിയെ കബളിപ്പിച്ച് മുങ്ങിയ പ്രതിയെ മുണ്ടക്കയം പൊലീസ് പിടികൂടി. മുണ്ടക്കയം വാരിക്കാട്ട് വീട്ടിൽ കിരണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ 2021 ല്‍ കഞ്ചാവ് കേസിൽ അറസ്റ്റിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിയുന്ന പ്രതികൾക്ക് വേണ്ടി ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തിരച്ചിൽ ശക്തമാക്കിയതിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മോഷണത്തിന് കരുത്താകാൻ മദ്യപാനം, ഫിറ്റായി രക്ഷപ്പെടാൻ മറന്നു, വീട് തുറന്ന വീട്ടുകാർ കാണുന്നത് കൂർക്കം വലിച്ചുറങ്ങുന്ന കള്ളനെ
വാടക വീടിന് മുന്നിൽ നിന്ന് ഉറക്കെ ചുമച്ചു, 34കാരനെ മർദ്ദിച്ച് കൊലപ്പെടുത്തി അയൽവാസി, കേസ്