
തൃശ്ശൂർ: തൃശ്ശൂർ കയ്പമംഗലത്ത് പൊലീസുകാരനെ ആക്രമിച്ച് ബാഗ് തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. 29 കാരനായ കയ്പമംഗലം ഡോക്ടർ പടി സ്വദേശി മിഥുനാണ് അറസ്റ്റിലായത്.
ഇന്നലെ വൈകീട്ട് ആറരയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കയ്പമംഗലം സ്റ്റേഷനിലേക്ക് ബൈക്കിൽ വരുകയായിരുന്നു സിവിൽ പൊലീസ് ഓഫീസറായ ധനീഷ്. ഈ സമയം മദ്യപിച്ച് റോഡിന് നടുവിൽ നിൽക്കുന്ന മിഥുനെ കണ്ടു. മാറി നിൽക്കണമെന്ന് സിപിഒ ധനീഷ് ആവശ്യപ്പെട്ടു. ഇതോടെ മിഥുൻ ബഹളമുണ്ടാക്കി. ബൈക്കിലുണ്ടായിരുന്ന ഹെൽമറ്റ് ഉപയോഗിച്ച് പൊലീസുകാരനെ അടിക്കുകയും ചെയ്തു. തുടര്‍ന്ന്, മിഥുൻ ബൈക്കിലുണ്ടായിരുന്ന പണമടങ്ങിയ ബാഗ് എടുത്ത് ഓടി. കയ്പമംഗലം എസ്എച്ചഒ കൃഷ്ണപ്രസാദിന്‍റെ നേതൃത്വത്തിൽ പ്രതിക്കായി തെരച്ചിൽ തുടങ്ങി. മണിക്കൂറുകൾക്കകം മിഥുനെ പിടികൂടാനുമായി.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam