
കല്‍പ്പറ്റ: ഭാര്യയുടെ സഹോദരനെ തലക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയെ കേണിച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. കണിയാമ്പറ്റ കരണി വള്ളിപ്പറ്റ നഗര്‍ കണ്ണന്‍(45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. നവംബര്‍ 29ന് രാത്രിയോടെയായിരുന്നു സംഭവം.
ഇരുളം അമ്പലപ്പടി കുട്ടന്‍ എന്ന സുരേഷാണ് കൊല്ലപ്പെട്ടത്. ഇരുളം പണിയ നഗറിലുള്ള വീടിന്റെ മുന്‍വശത്ത് വെച്ച് ഇരുവരും തമ്മില്‍ വഴക്കിടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ വെള്ളിയാഴ്ച രാവിലെ സ്റ്റേഷനില്‍ വന്ന് കീഴടങ്ങുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
READ MORE: മടയിൽ കയറി ഒറ്റയാൻ്റെ ആക്രമണം: ആനത്താവളത്തിൽ കുങ്കിയാനയെ കുത്തിവീഴ്ത്തി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam