നിയമം ലംഘിച്ചു; കാപ്പ നിയമ പ്രകാരം നാടുകടത്തപ്പെട്ട പ്രതി അറസ്റ്റിൽ

Published : Feb 27, 2023, 11:55 PM IST
നിയമം ലംഘിച്ചു; കാപ്പ നിയമ പ്രകാരം നാടുകടത്തപ്പെട്ട പ്രതി അറസ്റ്റിൽ

Synopsis

മോഷണം, കവര്‍ച്ച, കഞ്ചാവ്‌ വില്‍പ്പന തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമപ്രകാരം നാടുകടത്തിയിരുന്നു.

കോട്ടയം: കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതിയെ നിയമം ലംഘിച്ചതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് മുക്കാലി ഭാഗത്ത് കൊടിമറ്റത്തിൽ വീട്ടിൽ ദേവസ്യ മകൻ ഷെബിൻ ദേവസ്യ  എന്നയാളെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. 

മോഷണം, കവര്‍ച്ച, കഞ്ചാവ്‌ വില്‍പ്പന തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമപ്രകാരം നാടുകടത്തിയിരുന്നു. എന്നാൽ ഇയാൾ ഈ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുകയായിരുന്നു. ഇയാൾ ജില്ലയിൽ പ്രവേശിച്ചിട്ടുണ്ടെന്ന് പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്.ഓ അജീബ് ഇ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

PREV
click me!

Recommended Stories

ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം