ഉറങ്ങിക്കിടന്ന സിപിഐ നേതാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു; കൊടും ക്രൂരത എന്തിന്? തേടാൻ പൊലീസ്, പ്രതി ഒളിവിൽ!

Published : Jul 25, 2023, 08:47 AM IST
ഉറങ്ങിക്കിടന്ന സിപിഐ നേതാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു; കൊടും ക്രൂരത എന്തിന്? തേടാൻ പൊലീസ്, പ്രതി ഒളിവിൽ!

Synopsis

ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ സിപിഐ നേതാവ് സുധീർഖാന്റെ നില ഗുരുതരമായി തുടരുന്നു. സുധീർഖാനെ ആക്രമിച്ച പ്രതിയായ സിപിഐ പ്രവർത്തകൻ സജികുമാർ തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസ്

തിരുവനന്തപുരം: ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ സിപിഐ നേതാവ് സുധീർഖാന്റെ നില ഗുരുതരമായി തുടരുന്നു. സുധീർഖാനെ ആക്രമിച്ച പ്രതിയായ സിപിഐ പ്രവർത്തകൻ സജികുമാർ തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസ്. ഇന്നലെയാണ് സുധീഖാൻെറ മുഖത്ത് ആസിഡൊഴിച്ച് ആക്രമിച്ചത്.

ഇന്നലെയാണ് മാറന്നല്ലൂരിലെ വീട്ടിനുള്ളിൽ കയറി ഉറ‌ങ്ങി കിടക്കുകയായിരുന്ന സുധീർഖാൻെറ മുഖത്തേക്ക് സജികുമാർ ആസിഡൊഴിച്ചത്. മാറനല്ലൂരിലെ സിപിഐ ലോക്കല് കമ്മിറ്റി സെക്രട്ടറിയും മാറനല്ലൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനമാണ് എ ആർ സുധീർഖാൻ. മുൻ ലോക്കൽ കമ്മിററി സെക്രട്ടറി സജികുമാറാണ് ആക്രമിച്ചത്. 

സാരമായി പൊള്ളലേറ്റ സുധീർഖാൻ അപകടനില തരണം ചെയ്തുവെങ്കിലും തീവ്രപരിചരണവിഭാഗത്തിലാണ്. 45 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പ്രതിയായ സജികുമാറിന് വേണ്ടി മാറാന്നല്ലൂർ പൊലീസ് അന്വേഷണം ഊർജ്ജിമാക്കി. തമിഴ്നാട്ടിലേക്ക് കടന്നതായി സംശയിക്കുന്ന സജി രണ്ട് സിപിഐ പ്രാദേശിക പ്രവർത്തകരെ ഫോണിൽ വിളിച്ചിരുന്നു. ഇവരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി. 

എന്താണ് ആക്രമണത്തിന് പിന്നിലെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പാർട്ടിക്കുള്ളിൽ ആഭ്യന്തര തർക്കങ്ങളിൽ രണ്ടുപേരും വ്യത്യസ്ത ചേരിയിലായിരുന്നു. പക്ഷെ ഇത്ര ക്രൂരമായ ആക്രമണത്തിനു കാരണം മറ്റെന്തെങ്കിലും വ്യക്തിവൈരാഗ്യമെന്ന നിഗമനത്തിലാണ് പൊലീസ്. ചികിത്സയിലുള്ള സുധീർ ഖാനിൽ നിന്നും കാര്യങ്ങള്‍ കൃത്യമായി ചോദിച്ചറിയാനും പൊലീസിന് കഴിഞ്ഞിട്ടില്ല.

Read more: 'സോണറില ലുന്‍ഡിനി'; അഗസ്ത്യമലയില്‍ പുതിയൊരു 'പച്ച', കണ്ടെത്തിയത് കാലിക്കറ്റിലെ ഗവേഷകര്‍

സംഭവം ഇങ്ങനെ...

കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. മാറനല്ലൂരിലെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു സുധീർഖാൻ. മുറിയിൽ നിന്ന് ശബ്ദം കേട്ട് ഭാര്യ എത്തുമ്പോൾ സുധീർഖാന്റെ ദേഹമാസകലം പൊള്ളലേറ്റ നിലയിലായിരുന്നു. മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതെന്നാണ് ആദ്യം കരുതിയത്. എന്നാൽ കാട്ടാക്കടയിലെ  ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പൊള്ളലേൽക്കാൻ കാരണം ആസിഡ് ആണെന്ന് കണ്ടെത്തിയത്. 

തുടർന്ന് സുധീ‌ർ ഖാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാൾക്ക് 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ആസിഡ് ആണെന്ന് തിരിച്ചറഞ്ഞതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാവിലെ ഇയാളുടെ സുഹൃത്ത് സജി വീട്ടിലെത്തിയ വിവരം ഭാര്യ പറ‍ഞ്ഞത്. സുധീർഖാന് നിലവിളിച്ചതോടെ ഇയാൾ ഓടി രക്ഷപെട്ടെന്നും ഭാര്യ മൊഴി നൽകി. സുധീർഖാന്റെ വീട്ടിൽ പൊലീസ് നടത്തിയ ആസിഡ് കൊണ്ടുവന്ന കുപ്പി കണ്ടെത്തിയിരുന്നു. ഫൊറൻസിക് വിദഗ്ധരും സംഭവ സ്ഥലത്ത് പരിശോധന നടത്തി. നേർപ്പിച്ച ആസിഡാണ് ഉപയോഗിച്ചതെന്നാണ് നിഗമനം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഭൂമികുലുങ്ങുന്നത് പോലെ തോന്നി പിന്നാലെ സീറ്റിൽ നിന്ന് വായുവിലേക്ക്', അതിവേഗ ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ
ഔദ്യോഗിക ചേംബറിൽ യുവതിയുമായി അശ്ലീല പ്രവർത്തികളിലേർപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ, വിവാദം