ഷൂസിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്തി; എയർ ഇന്ത്യാ ജീവനക്കാരൻ അറസ്റ്റിൽ

Published : May 26, 2022, 12:02 AM IST
ഷൂസിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്തി;  എയർ ഇന്ത്യാ ജീവനക്കാരൻ അറസ്റ്റിൽ

Synopsis

ദുബായിൽ നിന്ന് കരിപ്പൂരിലെത്തിയ വിമാനത്തിലെ ക്യാബിൻ ക്രൂ ആണ്  സ്വര്‍ണ്ണവുമായി പിടിയിലായത്.

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലെ ജീവനക്കാരനെ സ്വര്‍ണ്ണവുമായി പിടികൂടി. എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലെ ജീവനക്കാരനായ ദില്ലി ആസാദ്പുർ രാമേശ്വർ നഗർ സ്വദേശി ആസാദ് നവനീത് സിംഗാ(28)ണ് കസ്റ്റംസിന്റെ പിടിയിലായത്. 63,56,810 രൂപക്കുള്ള 1.399 കിലോഗ്രാം മിശ്രിത സ്വർണവുമായാണ് ഇയാളെ  കസ്റ്റംസ് ഇൻറലിജൻസ് വിഭാഗം പിടികൂടിയത്.

ദുബായിൽ നിന്ന് കരിപ്പൂരിലെത്തിയ വിമാനത്തിലെ ക്യാബിൻ ക്രൂ ആണ് ഇയാൾ. ധരിച്ചിരുന്ന  ഷൂസിനുള്ളിൽ രണ്ട് പായ്ക്കറ്റുകളിലായി മിശ്രിത സ്വർണം ഒളിപ്പിച്ചുവച്ചായിരുന്നു എയർ ഇന്ത്യ എക്‌സ്പ്രസ്സ് ജീവനക്കാരന്‍ കരിപ്പൂരിൽ എത്തിയിരുന്നത്. ഇയാളെ പറ്റി കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് എക്സൈസ് അറിയിച്ചു.

ഒറ്റ ദിവസം കടത്തിയത് കോടികളുടെ സ്വര്‍ണ്ണം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു ദിവസം രണ്ട് തവണയാണ് സ്വര്‍ണ്ണം പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെയും വന്‍ സ്വര്‍ണ്ണവേട്ട നടന്നിരുന്നു. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ യാത്രക്കാരനില്‍ നിന്ന് രണ്ടേമുക്കാല്‍ കിലോ വരുന്ന സ്വര്‍ണ്ണ മിശ്രിതം പൊലീസ് പിടികൂടിയിരുന്നു. ബഹ്റിനില്‍ നിന്നും എയര്‍ ഇന്ത്യാ എക്സ്പ്രസ്സില്‍  എത്തിയ  ബാലുശ്ശേരി സ്വദേശി അബ്ദു സലാമില്‍ നിന്നാണ്  പൊലീസ് ഒന്നരക്കോടി വില വരുന്ന സ്വര്‍ണ്ണ മിശ്രിതം കണ്ടെടുത്തത്. 

Read More : കരിപ്പൂരില്‍ പൊലീസിന്‍റെ സ്വര്‍ണ്ണവേട്ട; പിടികൂടിയത് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ആളില്‍ നിന്ന്

മിശ്രിത രൂപത്തിലുള്ള 2018 ഗ്രാം സ്വര്‍ണ്ണം പ്ലാസ്റ്റിക് കവറിലാക്കി അരയിൽ കെട്ടിവച്ചും മൂന്ന് സ്വർണ്ണ ഉരുളകൾ ശരീരത്തിലെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചുമാണ് കടത്തിയത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സ്വര്‍ണ്ണം തൊണ്ടയാട് എത്തിക്കാനായിരുന്നു നിര്‍ദ്ദശമെന്നാണ് അബ്ദു സലാം പൊലീസിന് നല്‍കിയ മൊഴി. ടാക്സി വിളിച്ച് തൊണ്ടയാടെത്താനാണ് നിര്‍ദ്ദശം ലഭിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്