ആലുവ കൊലപാതകം; കുട്ടിയുടെ ചെരുപ്പും കഴുത്തിൽ ചുറ്റി ശ്വാസം മുട്ടിച്ച തുണിയും കണ്ടെത്തി, തെളിവെടുപ്പ്

Published : Aug 03, 2023, 04:29 PM IST
ആലുവ കൊലപാതകം; കുട്ടിയുടെ ചെരുപ്പും കഴുത്തിൽ ചുറ്റി ശ്വാസം മുട്ടിച്ച തുണിയും കണ്ടെത്തി, തെളിവെടുപ്പ്

Synopsis

കുട്ടിയുടെ ചെരുപ്പ്, കഴുത്തിൽ ചുറ്റി ശ്വാസം മുട്ടിച്ച തുണി എന്നിവ പൊലീസ് കണ്ടെത്തി. പ്രതി അസഫാക് ആലം ആണ് ഇവ കാണിച്ച് കൊടുത്തത്. ചോദ്യം ചെയ്യലിനിടെ ഇക്കാര്യം അസഫ്ക് പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ആലുവ മാർക്കറ്റിലാണ് തെളിവെടുപ്പ് നടത്തിയത്. കുട്ടിയുടെ ചെരുപ്പ്, കഴുത്തിൽ ചുറ്റി ശ്വാസം മുട്ടിച്ച തുണി എന്നിവ പൊലീസ് കണ്ടെത്തി. പ്രതി അസഫാക് ആലം ആണ് ഇവ കാണിച്ച് കൊടുത്തത്. ചോദ്യം ചെയ്യലിനിടെ ഇക്കാര്യം അസഫ്ക് പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. കൊലപാതകം നടന്ന സ്ഥലത്തിന് അല്‍പം മാറിയാണ് ഇവ ഉപേക്ഷിച്ചിരുന്നത്.

കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യത്തിൽ നേരത്തെ തന്നെ അറസ്റ്റിലായ ക്രിമിനലാണ് അസഫാക് ആലം എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. 2018ൽ ദില്ലി ഗാസീപൂരിൽ പത്ത് വയസുള്ള പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്സോ ആക്ട് അടക്കം വിവിധ വകുപ്പുകൾ പ്രകാരം അസഫാക് ആലം പിടിയിലായിട്ടുണ്ട്. ഒരു മാസം തടവിൽ കഴിഞ്ഞ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷമാണ് കേരളത്തിലേക്ക് കടന്നത്. കേരളത്തിൽ മൊബൈൽ മോഷണ കേസിലും ഇയാള്‍ പ്രതിയായിട്ടുണ്ട്. മോഷണം നടത്തി ആ പണം കൊണ്ട് മദ്യപിക്കുന്നതാണ് പ്രതിയുടെ രീതി. നിർമ്മാണ ജോലിക്ക് പോയിരുന്നത് അപൂർവ്വമായി മാത്രമാണെന്നും പൊലീസ് പറയുന്നു. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തമായ സാഹചര്യത്തിൽ കൂടുതൽ കേസിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിനായി കേരളത്തിൽ നിന്നുള്ള സംഘം വരും ദിവസം ബിഹാറിൽ അടക്കം പോകും. 

Also Read: റോഡ് ക്യാമറ പിഴ അടച്ചില്ലെങ്കില്‍ 'പണി പാളും'! രണ്ടും കല്‍പ്പിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ നീക്കം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

Asianet News Live

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ