
കൊൽക്കത്ത: ബംഗാൾ മാൾഡയിൽ 11 വയസ്സുകാരിയെ തലയറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൂന്ന് ദിവസം മുൻപ് കാണാതെയായ പെൺകുട്ടിയുടെ മൃതദേഹമാണ് തലയറുത്ത നിലയിൽ കണ്ടെത്തിയത്. ക്രൂര കൊലപാതകത്തിൽ 11 വയസ്സുകാരിയുടെ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.