
ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെ വിവാഹം കഴിക്കാനായി ഭാര്യയ്ക്ക് വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ക്ക് നാല് വര്‍ഷം തടവ് ശിക്ഷ. കൊക്കകോളയിൽ മയക്കുമരുന്നിനൊപ്പം വിഷം കലര്‍ത്തിയായിരുന്നു ഇയാള്‍ തന്‍റെ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇൻഡ്യാനയിൽ നിന്നുള്ള ആൽഫ്രഡ് ഡബ്ല്യു. റൂഫ് (71) കുറ്റം സമ്മതിച്ചതിനാല്‍ ഇയാളെ നാല് വര്‍ഷത്തെ തടവിനും അഞ്ച് വര്‍ഷത്തെ നല്ലനടപ്പിനുമാണ് കോടതി വിധിച്ചത്. അതേസമയം കൊലപാതകം നടത്താനുള്ള ഗൂഢാലോചനക്കുറ്റത്തില്‍ ഇന്നും ഇയാളെ ഒഴിവാക്കി.
2022 ജനുവരിയിൽ തന്‍റെ ഭാര്യയുടെ മകൾ നൽകിയ ഒരു പദാർത്ഥം ഭാര്യയ്ക്ക് കുടിക്കാനായി വാങ്ങിയ കൊക്കകോളയില്‍ ചേര്‍ക്കുകായയിരുന്നെന്ന് റൂഫ് പോലീസിനെ അറിയിച്ചെന്ന് യുഎസ്എ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇരുവരുടെയും ജീവിതം അങ്ങേയറ്റം അക്രമാസക്തമായിരുന്നെന്നും കഴിഞ്ഞ വര്‍ഷം ഇയാള്‍ ഭാര്യയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നെന്നും വാദിഭാഗം കോടതിയില്‍ വാദിച്ചു. റൂഫ് നല്‍കിയ മയക്കുമരുന്ന കലര്‍ന്ന കൊക്കക്കോള കുടിച്ച് റൂഫിന്‍റെ ഭാര്യ ലിസ ബിഷപ്പ് തലവേദന, മയക്കം, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളോടെ ആഴ്ചയില്‍ ആറ് ദിവസത്തോളം ആശുപത്രയില്‍ ചികിത്സതേടി. റൂഫ് തനിക്ക് കുടിക്കാനായി നല്‍കിയ കൊക്കക്കോളയുടെ കുപ്പി പോലീസിനെ ഏല്‍പ്പിച്ചിരുന്നു. ഈ കുപ്പിയില്‍ നിന്നും പോലീസ് കൊക്കെയ്ൻ, മോളി അഥവാ എക്സ്റ്റസി എന്നും അറിയപ്പെടുന്ന എംഡിഎംഎ, ഒരു തരം ഡിപ്രസന്‍റ് ബെൻസോഡിയാസെപൈൻ എന്നീ ലഹരി മരുന്നുകളുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയെങ്കിലും ഇതില്‍ ഏത് ലഹരി മരുന്നാണ് ഇയാള്‍ ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമല്ല.
ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളുമായി തനിക്ക് ലൈംഗിക ബന്ധം ഉണ്ടായിരുന്നെന്നും അവള്‍ നല്‍കിയ ലഹരി മരുന്നാണ് ഭാര്യയുടെ പാനീയത്തില്‍ കലര്‍ത്തിയതെന്നും റൂഫ് പോലീസിനോട് പറഞ്ഞു. അതേസമയം, മകളെ പോലീസ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് റൂഫിനെ മാത്രമാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. "അവസാനം അവളെ കൊല്ലാൻ" താന്‍ മയക്കുമരുന്ന് പാനീയത്തിൽ ചേർത്തുവെന്നായിരുന്നു റൂഫ് കോടതിയില്‍ പറഞ്ഞത്. പ്രതി കുറ്റം സമ്മതിച്ചതിനാല്‍ നാല് വര്‍ഷത്തെ തടവും അഞ്ച് വര്‍ഷത്തെ നല്ലനടപ്പുമാണ് കോടതി വിധിച്ചത്.
പിണങ്ങിപ്പോയ മകളെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ 'ടെഡി ബിയറി'ന്‍റെ വേഷമിട്ട് അച്ഛന്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam