
മലപ്പുറം: പുഴയിൽ കുളിക്കാൻ പോയ വിദ്യർത്ഥിനിയെ കടവിലിട്ടു ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവിതാന്ത്യം വരെ തടവ് ശിക്ഷ. അരീക്കോട് വിളയിൽ അബ്ദുൽസലാമിനെയാണ് കോടതി കടുത്ത ശിക്ഷയ്ക്ക് വിധിച്ചത്. മലപ്പുറം മഞ്ചേരി പോക്‌സോ കോടതിയുടേതാണ് ശിക്ഷാവിധി.
2013 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പുഴയിൽ കുളിക്കാൻ പോയ പത്താംക്ലാസ് വിദ്യാർത്ഥിനിയെ കടവിൽ വച്ച് ബലാത്സംഗം ചെയ്യുകയാണ് അബ്ദുൾ സലാം ചെയ്തത്. ദളിത് വിഭാഗത്തിൽ പെട്ട പെൺകുട്ടിയാണ് പീഡനത്തിനിരയായത്. ഈ കേസിലാണ് പ്രതിയെ ജീവിതാവസാനം വരെ തടവു ശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. കേസിൽ രണ്ട് ലക്ഷം രൂപ പ്രതി നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്. ഈ തുക ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയ്ക്ക് നൽകണം.
ഏതാണ്ട് ആറ് വർഷത്തെ വിചാരണയ്ക്ക് ശേഷമാണ് കോടതി പ്രതിക്ക് ശിക്ഷ വിധിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam