കൊല്ലത്ത് യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമം; ഉത്സവവുമായി ബന്ധപ്പെട്ട കലഹവും പകയുമെന്ന് സംശയം

Published : Apr 07, 2023, 12:03 AM ISTUpdated : Apr 07, 2023, 12:04 AM IST
കൊല്ലത്ത് യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമം; ഉത്സവവുമായി ബന്ധപ്പെട്ട കലഹവും പകയുമെന്ന് സംശയം

Synopsis

എഴുകോൺ വട്ടമൺകാവിൽ വച്ചു നമ്പർ പ്ലെയ്റ്റ് മറച്ച വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് മനുവിനെ ഇടിച്ചു വീഴ്ത്തിയത്. മുന്നോട്ട് പോയ കാർ വീണ്ടും തിരികെയെത്തി യുവാവിനെ ഇടിക്കാൻ ശ്രമിച്ചു. തലനാരിഴയ്ക്ക് ആണ് മനു രക്ഷപ്പെട്ടത്.  

കൊല്ലം: എഴുകോണിൽ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമം. കിഴക്കേ മാറനാട്‌ സ്വദേശി മനുവിനെയാണ് കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നതോടെ എഴുകോൺ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. എഴുകോൺ വട്ടമൺകാവിൽ വച്ചു നമ്പർ പ്ലെയ്റ്റ് മറച്ച വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് മനുവിനെ ഇടിച്ചു വീഴ്ത്തിയത്. മുന്നോട്ട് പോയ കാർ വീണ്ടും തിരികെയെത്തി യുവാവിനെ ഇടിക്കാൻ ശ്രമിച്ചു. തലനാരിഴയ്ക്ക് ആണ് മനു രക്ഷപ്പെട്ടത്. പരിക്കേറ്റ യുവാവ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

കാറിൽ ഉണ്ടായിരുന്ന യുവാക്കളെ മനു തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദേശത്തെ ഉത്സവവുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ നേരത്തെ കലഹം ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയാകാം ഇപ്പോഴത്തെ സംഭവം എന്നാണു പൊലീസിന്റെ സംശയം. സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറയിൽ നിന്നു വാഹനം ഇടിച്ചതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മനു ക്രിമിനൽ കേസുകളിൽ പ്രതി ആയിട്ടുള്ള ആളാണെന്നു പൊലീസ് പറഞ്ഞു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാകാം വാഹനമിടിപ്പിച്ചതെന്ന സംശയത്തിലാണ് എഴുകോൺ പൊലീസ്. പരാതി ലഭിക്കാത്തത് കൊണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Read Also: ടെക്നീഷ്യൻ പഠനം ഉപയോഗിച്ച് കൊച്ചിയിൽ എടിഎം തകർത്തു, സിസിടിവിയെ കബളിപ്പിച്ചു; പക്ഷേ മലപ്പുറത്തെ 20 കാരൻ പിടിയിൽ

PREV
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്