
ബംഗളൂരു: പോണ്‍ വീഡിയോകള്‍ക്ക് അടിമയായ 40കാരൻ ഭാര്യയെ പോൺ വീഡിയോയില്‍ അഭിനയിച്ചുവെന്നു കരുതി കൊല ചെയ്തു. ബെംഗളൂരുവില്‍ ഞായറാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. ഓട്ടോ ഡ്രൈവറായ പ്രതി ജഹീർ പാഷ രണ്ട് മാസം മുമ്പ് ഒരു പോൺ വീഡിയോ കണ്ടു. അതില്‍ തന്‍റെ ഭാര്യ മുബീന (35) ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയം ഇയാള്‍ക്ക് രൂക്ഷമായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്.
ഇതിന്‍റെ പേരില്‍ ഇയാള്‍ നിരന്തരം ഭാര്യയെ ശല്യപ്പെടുത്തിയിരുന്നു. ഈ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണ് ഞായറാഴ്ച മക്കളുടെ മുന്നിൽ വെച്ച് ജഹീർ പാഷ ഭാര്യ മുബീനയെ കുത്തികൊലപ്പെടുത്തിയത്.
“ഞായറാഴ്ച പുലർച്ചെ 12.40 ന്, ദമ്പതികളുടെ ആദ്യ മകൻ അടുത്തുള്ള മുത്തച്ഛൻ ഘൌസ് പാഷയുടെ വസതിയിലേക്ക് ഓടിയെത്തി, അവരുടെ അമ്മയെ അച്ഛൻ കുത്തിയതാണെന്ന് പറഞ്ഞു” പൊലീസ് പറയുന്നു. ഗൗസ് പാഷ തന്റെ മകളുടെ വീട്ടിലേക്ക് ഓടിയെത്തിയപ്പോഴാണ് മകളെ മരിച്ച നിലയിൽ കണ്ടത്.
കൊട്ടാരക്കരയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
ബംഗളൂരു സ്വദേശികളായ പാഷയും മുനീബയും 15 വർഷം മുന്‍പാണ് വിവാഹിതരായത്. അവർക്ക് അഞ്ച് കുട്ടികളുണ്ടെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
രണ്ട് മാസം മുന്‍പ് ഒരു ചടങ്ങിനിടെ പാഷ മുനീബയെ മർദിക്കുകയും മർദിക്കുകയും ചെയ്തിരുന്നു. അന്ന് ചില ബന്ധുക്കളോട് പോണ്‍ വീഡിയോ സംശയം പാഷ പറഞ്ഞിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അന്ന് മുബീന മര്‍ദ്ദനത്തില്‍ പരിക്ക് പറ്റി ആശുപത്രിയില്‍ ആയിരുന്നു.
മുനീബയുടെ പിതാവ് ഗൗസ് പാഷ അന്ന് പോലീസിനെ സമീപിക്കാന്‍ ഒരുങ്ങിയെങ്കിലും ചില ബന്ധുക്കള്‍ ഇയാളെ പരാതി നൽകുന്നതിൽ നിന്ന് തടഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്.
കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസിലെ പീഡനശ്രമം; ഡ്രൈവറെ സസ്പെൻഡ് ചെയ്യും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam