ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

By Web TeamFirst Published Jun 16, 2021, 7:49 AM IST
Highlights

അച്ഛനെ ശ്രുശ്രൂഷിക്കാന്‍ നാട്ടില്‍ പോകുന്നതിനായി ഇടക്കാല ജാമ്യമെങ്കിലും അനുവദിക്കണമെന്നാണ് ബിനീഷിന്‍റെ അപേക്ഷ. നേരത്തെ കേസിലെ മറ്റ് പ്രതികൾക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു.

ബെംഗളൂരു: ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇത് ഒമ്പതാം തവണയാണ് ജാമ്യാപേക്ഷ കോടതിക്ക് മുന്നിലെത്തുന്നത്. ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിലെത്തിയ അ‌ഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ നേരത്തെ അഭിഭാഷകന്‍ കോടതി നിർദേശപ്രകാരം സമ‍ർപ്പിച്ചിരുന്നു. ഇതില്‍ ഇഡിയുടെ മറുപടി വാദമാണ് ഇന്ന് നടക്കുക. 

അച്ഛനെ ശ്രുശ്രൂഷിക്കാന്‍ നാട്ടില്‍ പോകുന്നതിനായി ഇടക്കാല ജാമ്യമെങ്കിലും അനുവദിക്കണമെന്നാണ് ബിനീഷിന്‍റെ അപേക്ഷ. നേരത്തെ കേസിലെ മറ്റ് പ്രതികൾക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!