പിജിയായി താമസിക്കുന്ന 22കാരിയെ കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യം പുറത്ത്, നടന്നത് അതിക്രൂരമായ സംഭവം

Published : Jul 27, 2024, 08:09 AM ISTUpdated : Jul 27, 2024, 08:29 AM IST
പിജിയായി താമസിക്കുന്ന 22കാരിയെ കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യം പുറത്ത്, നടന്നത് അതിക്രൂരമായ സംഭവം

Synopsis

യുവതി വാതിൽ തുറക്കുമ്പോൾ പുറത്തേക്ക് വലിച്ച് ചുമരിനോട് ചേർത്ത് നിർത്തി ആക്രമിക്കുന്നു. യുവതി തടയാൻ ശ്രമിച്ചെങ്കിലും കത്തിയെടുത്ത് കഴുത്തിൽ തന്നെ തുടരെ തുടരെ കുത്തുകയും കഴുത്തറുക്കുകയും ചെയ്യുന്നു.

ബെം​ഗളൂരു: ബെം​ഗളൂരുവിൽ പെയിങ് ​ഗസ്റ്റായി താമസിക്കുന്ന യുവതിയെ കുത്തിയും കഴുത്തറുത്തും കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ചൊവ്വാഴ്ചയാണ് കോറമം​ഗലയിൽ കൃതിക കുമാരി എന്ന ബിഹാർ സ്വദേശിനി ക്രൂരമായി കൊല്ലപ്പെട്ടത്. പ്രതിയായ യുവാവിനെ ഇതുവരെ പിടികൂടിയിട്ടില്ല. യുവതിയുടെ മുറിയുടെ മുന്നിലെത്തിയ കൊലപാതകി വാതിലിൽ മുട്ടുന്നു. യുവതി വാതിൽ തുറക്കുമ്പോൾ പുറത്തേക്ക് വലിച്ച് ചുമരിനോട് ചേർത്ത് നിർത്തി ആക്രമിക്കുന്നു. യുവതി തടയാൻ ശ്രമിച്ചെങ്കിലും കത്തിയെടുത്ത് കഴുത്തിൽ തന്നെ തുടരെ തുടരെ കുത്തുകയും കഴുത്തറുക്കുകയും ചെയ്യുന്നു. മുറിവ് മാരമാണെന്ന് ഉറപ്പുവരുത്താൻ കത്തി കഴുത്തിൽ കുത്തിയിറക്കി വലിച്ചൂരിയ ശേഷമാണ് ഇയാൾ പോയത്. 

മധ്യപ്രദേശ് സ്വദേശിയായ അഭിഷേക് എന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. അഭിഷേക് തന്റെ മുൻ കാമുകിയെ തേടി വന്നതാണെന്നും ബ്രേക്ക് അപ്പിന് കാരണം കൃതിയാണെന്ന് ആരോപിച്ചാണ് കൊലയെന്നും പൊലീസിന് സൂചന ലഭിച്ചു.  

 Read More... വീട്ടിൽ വെച്ച പാട്ടിന് ശബ്ദം കൂടി; അയല്‍വാസിയെ യുവാവ് വീട്ടില്‍ കയറി വെട്ടി, പ്രതി പൊലീസ് കസ്റ്റഡിയിൽ

സഹായത്തിനായി പെൺകുട്ടി കരയുന്നുണ്ടെങ്കിലും സമീപത്തുള്ളവർ ആരും പെൺകുട്ടിയുടെ അടുത്ത് പോകുന്നില്ല. ദൃശ്യങ്ങൾ പുറത്തുവന്നതോടെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുയർന്നു. സംഭവം നടന്ന് ഇത്ര ദിവസമായിട്ടും പ്രതിയെ പിടികൂടാനാകാത്തതിൽ പ്രതിഷേധവുമുയരുന്നുണ്ട്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായിരുന്നു കൃതി.  ചൊവ്വാഴ്ച രാത്രി 11.10 നും 11.30 നും ഇടയിലാണ് സംഭവം. സംഭവസ്ഥലത്ത് വെച്ച് തന്നെ കൃതി മരിച്ചു.  

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പ്രധാന സാക്ഷികൾ മരിച്ചു, മറ്റ് സാക്ഷികൾ കൂറുമാറി', ആൽത്തറ വിനീഷ വധക്കേസിൽ ശോഭാ ജോൺ അടക്കമുള്ള പ്രതികൾ പുറത്ത്
വൻ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് തട്ടിയത് കോടികൾ,കായംകുളം കോൺഗ്രസ് കൗൺസിലറും മാനേജറും അറസ്റ്റിൽ