
സേലം: ബാംഗ്ലൂർ സ്വദേശിയായ യുവതിയുടെ മൃതദേഹം വാടക വീട്ടിൽ സ്യൂട്ട് കെയ്സിലൊളിപ്പിച്ചു വച്ച നിലയിൽ. സംഭവത്തിൽ സേലം പോലീസ് അന്വേഷണമാരംഭിച്ചു. കുമരസ്വാമിപ്പട്ടി നടേശന്റെ അപ്പാർട്ട്മെന്റിലാണ് ബാംഗ്ലൂർ സ്വദേശി പ്രതാപിന്റെ ഭാര്യ തേജ് മൊണ്ഡൽ (27) ന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്.
ഒരു വർഷം മുൻപാണ് യുവതി ഇവിടെ താമസമാരംഭിച്ചത്. കഴിഞ്ഞ നാലു ദിവസമായി കുമരസ്വാമിപ്പട്ടിയിൽ ബ്യൂട്ടീസ്പാ നടത്തിയിരുന്ന തേജ് മൊണ്ഡലിന്റെ യാതൊരു വിവരവുമില്ലാത്തതിനെ തുടർന്ന് ചെന്നൈയിൽ താമസിക്കുന്ന ഭർത്താവ് പ്രദീപ് വീട്ടുടമ നടേശനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.
നടേശൻ വീട്ടിലെത്തിയപ്പോൾ വീട്ടീൽ നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും സംഭവസ്ഥലത്തെത്തിയ പോലീസ് വീട് തുറന്ന് അകത്തു കയറി നോക്കിയപ്പോൾ കൈകാലുകൾ ബന്ധിച്ച് സ്യൂട്ട്കെയ്സിൽ അടച്ചു വച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇവരുടെ കോൾ വിവരങ്ങൾ അടക്കം എടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam