ബനാറസ് ഹിന്ദു സര്‍വകലാശാല വിദ്യാര്‍ഥി ഹോസ്റ്റലിന് മുന്നില്‍ വെടിയേറ്റ് മരിച്ചു

By Web TeamFirst Published Apr 3, 2019, 10:57 AM IST
Highlights

സംഭവം നടന്ന ഉടന്‍ ഗൗരവിനെ ആശുത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബനാറസ്: ഉത്തര്‍പ്രദേശിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ഥി ഹോസ്റ്റലിന് മുന്നില്‍ വെടിയേറ്റ് മരിച്ചു. എംസിഎ വിദ്യാര്‍ഥി  ​ഗൗരവ് സിംഗാണ് മരിച്ചത്. ഹോസ്റ്റലിന് സമീപം സുഹൃത്തുക്കളോടൊപ്പം സംസാരിക്കുന്നതിനിടെ ബൈക്കിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. 

ചൊവ്വാഴ്ച രാത്രി സര്‍വകലാശാല ക്യാമ്പസിന് സമീപമുള്ള ബിര്‍ല എ ഹോസ്റ്റലിന് പുറത്ത് കൂട്ടുകാരുമായി സംസാരിച്ചുകൊണ്ട് നിന്ന  ​ഗൗരവിന് നേരെ ബൈക്കിലെത്തിയവര്‍ വെടിവയ്ക്കുകയായിരുന്നു.  ​ഗൗരവിന്‍റെ വയറിനാണ് വെടിയേറ്റത്.

സംഭവം നടന്ന ഉടന്‍ ഗൗരവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് വിദ്യാര്‍ഥികളും യൂണിവേഴ്സിറ്റിയിലെ  സുരക്ഷാ ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായത് സഥലത്ത് സംഘര്‍ഷത്തിന് കാരണമായി. കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു.

click me!