പൊലീസിനും രക്ഷയില്ല; ആള്‍ക്കൂട്ട ആക്രമണത്തിനിരയായി പൊലീസുകാര്‍

Published : Sep 08, 2019, 02:27 PM ISTUpdated : Sep 08, 2019, 02:32 PM IST
പൊലീസിനും രക്ഷയില്ല; ആള്‍ക്കൂട്ട ആക്രമണത്തിനിരയായി പൊലീസുകാര്‍

Synopsis

കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് നടപടിയെടുത്തില്ലെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. 

പട്ന: ബിഹാറിലെ മുസഫര്‍പുരില്‍ ആള്‍ക്കൂട്ടം പൊലീസുകാരെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. കാണാതായ രണ്ട് കുട്ടികളെ മരിച്ച നിലയില്‍ അഴുക്ക് ചാലില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആള്‍ക്കൂട്ടം പൊലീസുകാരനെ മര്‍ദ്ദിച്ചത്. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലെത്തിച്ചു. വലിയ മുളവടികളുപയോഗിച്ച് ആള്‍ക്കൂട്ടം പൊലീസുകാരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. പൊലീസുകാരെ ആള്‍ക്കൂട്ടം അപമാനിക്കുന്നുണ്ട്.

ഒരാളുടെ മുഖത്ത് അടിയേറ്റ് രക്തമൊഴുകുന്നുണ്ടായിരുന്നു. ശനിയാഴ്ചയാണ് കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം അറിഞ്ഞ ആള്‍ക്കൂട്ടം മുസഫര്‍പുരിലെ ഔറൈ പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടി. അജ്ഞാതരുടെ അടിയേറ്റാണ് കുട്ടികള്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് നടപടിയെടുത്തില്ലെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിഷമെന്നറിയാതെ അച്ഛൻ നൽകിയ ജ്യൂസ് കുടിച്ചു, മക്കളെ അപായപ്പെടുത്തി ജീവനൊടുക്കി 45കാരൻ, ശിവനന്ദനയ്ക്ക് വിട നൽകി നാട്
സൈക്കിൾ ചെയിനും പ്രത്യേകം തയ്യാറാക്കിയ ആയുധങ്ങളും, സലീനയേയും മക്കളേയും വളഞ്ഞിട്ട് ആക്രമിച്ച് ലഹരി മാഫിയ