
ബെംഗളൂരു: പേയിങ് ഗസ്റ്റായി താമസിക്കുന്ന യുവതിയെ മുറിയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ബെംഗളൂരുവിലെ കോറമംഗലയിൽ താമസസ്ഥലത്താണ് 22 കാരിയായ യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ബിഹാർ സ്വദേശി കൃതി കുമാരിയാണ് കൊല്ലപ്പെട്ടത്. ഇവർ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ്. ചൊവ്വാഴ്ച രാത്രി 11.10 നും 11.30 നും ഇടയിലാണ് പ്രതിയെന്ന് സംശയിക്കുന്ന ഒരാൾ കത്തിയുമായി പി.ജി. മൂന്നാം നിലയിലെ ഒരു മുറിക്ക് സമീപം വെച്ച് കൃതിയെ ആക്രമിച്ചത്.
Read More... ഓസ്ട്രേലിയൻ വനിത പാരീസിൽ കൂട്ടബലാത്സംഗത്തിനിരയായി
സംഭവസ്ഥലത്ത് വെച്ച് തന്നെ കൃതി മരിച്ചു. നിലവിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കൃതിയെ പരിചയമുള്ള ആരോ ഒരാളാണ് കൊലപാതകിയെന്നും കൊലപാതകത്തിന് പിന്നിലെ കാരണം അന്വേഷിക്കുകയാണെന്നും പ്രതിയെ തിരിച്ചറിഞ്ഞുവെന്നും പൊലീസ് അറിയിച്ചു.