യുവതിയെയും സഹോദരിയെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്തു

Published : Oct 10, 2019, 10:49 AM IST
യുവതിയെയും സഹോദരിയെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്തു

Synopsis

ചൊവ്വാഴ്ച പെണ്‍കുട്ടികളും കുടുംബവും ഗ്രാമത്തിലെ മേള കാണുവാന്‍ പോകുമ്പോഴായിരുന്നു സംഭവം. ഈ സമയം വഴിയില്‍ ഇവരെ തടഞ്ഞ അജ്ഞാത സംഘം കുടുംബത്തെ ബന്ധികളാക്കുകയും പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. 

പാറ്റ്ന: ബിഹാറിലെ സോപോളില്‍ യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി അ‍ജ്ഞാതര്‍ ബലാത്സംഗം ചെയ്തു. എന്നാല്‍ ഒരുഘട്ടത്തില്‍ അക്രമികളുടെ കയ്യിലെ തോക്ക് കൈക്കലാക്കിയ യുവതി ഇവരെ വെടിവച്ച് ഓടിക്കുകയായിരുന്നു. സോപോള്‍ ജില്ലയിലെ രംഗോപ്പൂര്‍ പ്രദേശത്തെ ഹുസൈന്‍ബാദ് എന്ന ഗ്രാമത്തില്‍ ചില്ലോനി നദിക്ക് അടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്താണ് സംഭവം അരങ്ങേറിയത്. 

ചൊവ്വാഴ്ച പെണ്‍കുട്ടികളും കുടുംബവും ഗ്രാമത്തിലെ മേള കാണുവാന്‍ പോകുമ്പോഴായിരുന്നു സംഭവം. ഈ സമയം വഴിയില്‍ ഇവരെ തടഞ്ഞ അജ്ഞാത സംഘം കുടുംബത്തെ ബന്ധികളാക്കുകയും പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. എന്നാല്‍ അതിനിടയില്‍ തോക്ക് കൈക്കലാക്കിയ യുവതി ഇവര്‍ക്കെതിരെ വെടിവച്ചു. ഇതോടെ സംഘം ഓടി രക്ഷപ്പെട്ടു.

സംഭവ സ്ഥലത്ത് എത്തിയ പൊലീസ് യുവതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘത്തിനായി സംഭവ സ്ഥലത്ത് വ്യാപകമായ തിരച്ചില്‍ നടക്കുന്നുവെന്നും ബിര്‍പൂര്‍ എസിപി രാമാനന്ദ് കൗശല്‍ വാര്‍ത്ത ഏജന്‍സി എഎന്‍ഐയോട് പറഞ്ഞു. പരിക്കുപറ്റിയ യുവതികളെ പിന്നീട് പാറ്റ്നയിലെ ആശുപത്രിയിലേക്ക് മാറ്റി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മണിയറയില്‍ മയക്കുമരുന്ന് വേട്ട, നിക്കാഹ് കഴിഞ്ഞതിന് പിന്നാലെ എംഡിഎംഎ സൂക്ഷിച്ചത് ഭാര്യവീട്ടിലെ ബാത്ത്‌റൂമില്‍, നവവരന്‍ പിടിയില്‍
പതിവുകൾ തെറ്റിച്ച് അമേരിക്ക, ഇക്വഡോറിൽ കരയാക്രമണം, ലക്ഷ്യം ലഹരി സംഘങ്ങൾ