അനുമോളു രണ്ട് തവണ ഷാൾ മുറുക്കി, കൈത്തണ്ട മുറിച്ചു, അടുത്ത മുറിയിൽ മകളോടൊപ്പം കിടന്നുറങ്ങി, ബിജേഷിന്റെ മൊഴി

By Web TeamFirst Published Mar 28, 2023, 7:19 PM IST
Highlights

വാക്കേറ്റം നടക്കുമ്പോഴും സ്കൂളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഹാളിൽ കസേരയിൽ ഇരുന്ന് എഴുതുകയായിരുന്നു അനുമോൾ. ഇതിനിടെ പിന്നിലൂടെയെത്തി ചുരിദാറിന്റെ ഷാൾ രണ്ടുതവണ അനുമോളുടെ കഴുത്തിൽ ചുറ്റിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. 

ഇടുക്കി: വാക്കേറ്റം നടക്കുമ്പോഴും സ്കൂളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഹാളിൽ കസേരയിൽ ഇരുന്ന് എഴുതുകയായിരുന്നു അനുമോൾ. ഇതിനിടെ പിന്നിലൂടെയെത്തി ചുരിദാറിന്റെ ഷാൾ രണ്ടുതവണ അനുമോളുടെ കഴുത്തിൽ ചുറ്റിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. തുടർന്ന് കട്ടിലിൽ കയറ്റിക്കിടത്തിയശേഷം ബ്ലേഡ് എടുത്തു കൊണ്ടുവന്ന് അനുമോളുടെ ഇടതു കൈത്തണ്ട മുറിച്ചു. 

ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. അതിനുശേഷം കടലിൽ കിടന്നുകൊണ്ട് ആത്മഹത്യ ചെയ്യാൻ ബിജേഷും ശ്രമിച്ചു. ശ്വാസം മുട്ടിയതോടെ അത് ഉപേക്ഷിച്ചു. സ്വന്തം ഇടത് കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്യാൻ വിഫല ശ്രമം നടത്തി. തുടർന്നാണ് നാടുവിടാൻ തീരുമാനിച്ചത്. അനുമോളുടെ രണ്ടു മോതിരവും ബ്രേസ്‌ലെറ്റും ഊരിയെടുത്തു.ഫോൺ സ്വിച്ച് ഓഫ് ചെയ്തു.

അഞ്ചു വയസ്സുള്ള മകൾ തൊട്ടടുത്ത മുറിയിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ഭാര്യയെ ബിജേഷ് ക്രൂരമായി കൊലപ്പെടുത്തിയത്. കൃത്യം നടത്തിയശേഷം മകൾ കിടന്നുറങ്ങിയിരുന്ന മുറിയിൽ പോയി പ്രതിയും കിടന്നുറങ്ങി. 18 -ന് പുലർച്ചെ ആറ് മണിയോടെ എഴുന്നേറ്റ് കിടപ്പുമുറിയിൽ എത്തിയപ്പോൾ അനുമോൾ മരിച്ചുകിടക്കുകയായിരുന്നു. അതോടെ മൃതദേഹം വലിച്ച് താഴെയിട്ട് കമ്പിളി പുതപ്പിൽ പൊതിഞ്ഞശേഷം കാലുകൊണ്ട് ചവിട്ടി കട്ടിലിന് അടിയിൽ കയറ്റി. 

ഏഴ് മണി യോടെ കുട്ടി എഴുന്നേറ്റു വന്നപ്പോൾ ചായ ഉണ്ടാക്കി നൽകിയ ശേഷം ഇയാൾ സ്വന്തം അമ്മയെ ഫോൺ വിളിച്ച് ഭാര്യ ആരുടെയോ കൂടെ ഇറങ്ങിപ്പോയെന്ന് പറഞ്ഞു ഫോൺ വിളിച്ചിട്ട് സ്വിച്ച് ഓഫ് ആണെന്നും താൻ എഴുന്നേറ്റപ്പോൾ അടുക്കളയുടെ കത തുറന്നാണ് കിടന്നിരുന്നതെന്നുമാണ് ഇയാൾ പറഞ്ഞത്. മണം പുറത്തുവരാതിരിക്കാൻ സാമ്പാണിത്തിരി കത്തിച്ചുവയ്ക്കുകയും അടിക്കുകയും ചെയ്തശേഷമാണ് ബിജേഷ് മുങ്ങിയത്. 

Read more: നടി അമ്മാവന്റ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, കാരണം ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കമെന്ന് അമ്മ, റിപ്പോര്‍ട്ട്

അനുമോളുടെ കഴുത്തിൽ ചുറ്റിയ ഷാളും കൃത്യം നടത്തിയപ്പോൾ ബിജേഷ് ധരിച്ചിരുന്ന മുണ്ട് ഉപയോഗിച്ച് മുറി തുടച്ചിട്ടുണ്ടെങ്കിലും വെള്ളം ഉപയോഗിച്ച് മുറി കഴുകിയിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. പിന്നീട് ഈ തുണികൾ തീവെച്ച് നശിപ്പിക്കാൻ ശ്രമിച്ചില്ലെങ്കിലും പൂർണമായി കത്തിയില്ല.  തെളിവെടുപ്പിനായി ഇയാളെ കൊണ്ടുവന്നപ്പോൾ തുണിയുടെ അവശിഷ്ടങ്ങളും മണ്ണെണ്ണ എടുത്ത കുപ്പിയും പോലീസ് കണ്ടെത്തി. കൈതണ്ട് മുറിക്കാൻ ഉപയോഗിച്ച ബ്ലേഡ് സമീപത്ത് എറിഞ്ഞു കളഞ്ഞിരുന്നു.

click me!