പൊക്കിള്‍കൊടിയോടു കൂടി നവജാത ശിശുവിന്‍റെ മൃതദേഹം തെരുവില്‍

Published : Aug 23, 2019, 11:30 AM ISTUpdated : Aug 23, 2019, 11:38 AM IST
പൊക്കിള്‍കൊടിയോടു കൂടി നവജാത ശിശുവിന്‍റെ മൃതദേഹം തെരുവില്‍

Synopsis

പെണ്‍കുട്ടിയാണെന്ന് മനസിലായതോടെ മാതാപിതാക്കള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നു 

ഹൈദരാബാദ്: ഹൈദരാബാദിലെ മീര്‍പെറ്റില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെയാണ് റോഡ് അരികില്‍ പോളിത്തീന്‍ കവറില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം വഴിയാത്രക്കാര്‍ കണ്ടെത്തിയത്. ശരീരത്തില്‍ നിന്നും പൊക്കിള്‍കൊടി അറുത്തുമാറ്റിയിട്ടില്ലാത്ത നിലയിലാണ് മൃതദേഹം. പെണ്‍കുട്ടിയെ കൊന്ന് തെരുവില്‍ ഉപേക്ഷിച്ചതാണെന്ന് കരുതപ്പെടുന്നു.

കവറിന് പുറത്ത് രക്തത്തിന്‍റെ അംശം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സംശയം തോന്നിയ വഴിയാത്രക്കാര്‍ കവര്‍ പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുഞ്ഞാണെന്ന് മനസിലായതോടെ മാതാപിതാക്കള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി പൊലീസ് അധികൃതര്‍ വ്യക്തമാക്കി. 

എന്നാല്‍ ഇക്കാര്യം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷം മാത്രമേ വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു. ഈ വര്‍ഷം ഇതുവരേയും ഹൈദരാബാദിന് സമീപപ്രദേശങ്ങളില്‍ നിന്നായി 17 നവജാതശിശുക്കളുടെ മൃതദേഹങ്ങള്‍ ഇത്തരത്തില്‍ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. ഇതില്‍ 11 പേര്‍ പെണ്‍കുട്ടികളാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മണിയറയില്‍ മയക്കുമരുന്ന് വേട്ട, നിക്കാഹ് കഴിഞ്ഞതിന് പിന്നാലെ എംഡിഎംഎ സൂക്ഷിച്ചത് ഭാര്യവീട്ടിലെ ബാത്ത്‌റൂമില്‍, നവവരന്‍ പിടിയില്‍
പതിവുകൾ തെറ്റിച്ച് അമേരിക്ക, ഇക്വഡോറിൽ കരയാക്രമണം, ലക്ഷ്യം ലഹരി സംഘങ്ങൾ