ഭർത്താവിനൊപ്പം ​ഗോവയിലെത്തിയ ബ്രിട്ടീഷ് യുവതി ബലാത്സം​ഗത്തിനിരയായി

Published : Jun 07, 2022, 07:18 AM ISTUpdated : Jun 07, 2022, 07:44 AM IST
ഭർത്താവിനൊപ്പം ​ഗോവയിലെത്തിയ ബ്രിട്ടീഷ് യുവതി ബലാത്സം​ഗത്തിനിരയായി

Synopsis

ബീച്ചിൽ വിശ്രമിക്കുകയായിരുന്ന മധ്യവയസ്‌കയായ ബ്രിട്ടീഷ് യുവതിയെ പ്രതിയായ ജോയൽ വിൻസെന്റ് ഡിസൂസ ആക്രമിച്ച് കീഴടക്കി ബലാത്സം​ഗത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പനാജി: ഭർത്താവിനൊപ്പം വിനോദസഞ്ചാരത്തിനെത്തിയ വിദേശ വനിത ​ഗോവയിൽ ബലാത്സം​ഗത്തിനിരയായി. നോർത്ത് ഗോവയിലെ അരംബോൾ ബീച്ചിന് സമീപമുള്ള പ്രശസ്തമായ  സ്വീറ്റ് ലേക്കിൽ വെച്ചാണ് ബ്രിട്ടീഷ് യുവതി ബലാത്സം​ഗത്തിനിരയായത്. പ്രതിയായ 32 കാരനെ ഗോവ പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ജൂൺ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ബീച്ചിൽ വിശ്രമിക്കുകയായിരുന്ന മധ്യവയസ്‌കയായ ബ്രിട്ടീഷ് യുവതിയെ പ്രതിയായ ജോയൽ വിൻസെന്റ് ഡിസൂസ ആക്രമിച്ച് കീഴടക്കി ബലാത്സം​ഗത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. യുവതി തിങ്കളാഴ്ചയാണ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

വിജയ് ബാബുവിന് ഇന്ന് നിർണായകം; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ ജാമ്യം റദ്ദാക്കുമോ? ക്രൈംബ്രാഞ്ച് ഹർജി ഇന്ന് കോടതി പരിഗണനയിൽ

PREV
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ