മകന്‍റെ ഭാര്യയെ തോക്കുചൂണ്ടി പീഡിപ്പിച്ചു; ബിജെപി നേതാവിനെതിരെ കേസ്

Published : Aug 10, 2019, 04:32 PM IST
മകന്‍റെ ഭാര്യയെ തോക്കുചൂണ്ടി പീഡിപ്പിച്ചു; ബിജെപി നേതാവിനെതിരെ കേസ്

Synopsis

ആഘോഷത്തിനുശേഷം ജനുവരി ഒന്നിന് പുലർച്ചെ പന്ത്രണ്ടരയോടെ മീരാ ബാഗ് പ്രദേശത്തെ വീട്ടിലേക്കു പോയി. താനുറങ്ങാൻ കിടന്നപ്പോൾ ഭർത്താവ് സുഹൃത്തുക്കൾക്കൊപ്പം പുറത്തേക്കിറങ്ങിയെന്നു യുവതി പറഞ്ഞു.  

ദില്ലി: മരുമകളെ പീഡിപ്പിച്ചെന്ന പരാതിയിൽ ബിജെപി നേതാവും മുൻ എംഎൽഎയുമായ മനോജ് ഷോകീനെതിരെ കേസ്. വ്യാഴാഴ്ചയാണ് ബിജെപി നേതാവിനെതിരെ യുവതി പരാതി നൽകിയത്. 

സംഭവം സംബന്ധിച്ച് യുവതിയുടെ പരാതി ഇങ്ങനെ, വിവാഹശേഷം അമ്മവീട്ടിൽനിന്നു ഭർത്താവിനും സഹോദരനും ബന്ധുവിനുമൊപ്പം മീരാ ബാഗ് പ്രദേശത്തെ വീട്ടിലേക്കു പുറപ്പെട്ടതായിരുന്നു യുവതി. എന്നാൽ പശ്ചിം വിഹാറിലെ ഒരു ഹോട്ടലിലേക്കാണു ഭർത്താവ് കൊണ്ടുപോയത്. അവിടെ പുതുവർഷം ആഘോഷിക്കാനായി ചില ബന്ധുക്കൾ കാത്തുനിന്നിരുന്നു. 

ആഘോഷത്തിനുശേഷം ജനുവരി ഒന്നിന് പുലർച്ചെ പന്ത്രണ്ടരയോടെ മീരാ ബാഗ് പ്രദേശത്തെ വീട്ടിലേക്കു പോയി. താനുറങ്ങാൻ കിടന്നപ്പോൾ ഭർത്താവ് സുഹൃത്തുക്കൾക്കൊപ്പം പുറത്തേക്കിറങ്ങിയെന്നു യുവതി പറഞ്ഞു.

പുലർച്ചെ ഒന്നരയോടെ ഭർതൃപിതാവ് മനോജ് ഷോകീൻ വാതിൽ തുറക്കാൻ ആവശ്യപ്പെടുകയും കുറച്ചുകാര്യങ്ങൾ സംസാരിക്കാനുണ്ടെന്നു പറയുകയും ചെയ്തു. അകത്തു കയറിയയുടൻ മോശമായി രീതിയിൽ തൊടാൻ തുടങ്ങി. നിങ്ങൾ മദ്യപിച്ചിട്ടുണ്ടെന്നും അപ്പുറത്തുപോയി ഉറങ്ങണമെന്നും യുവതി ആവശ്യപ്പെട്ടു. അപ്പോൾ തോക്ക് പുറത്തെടുക്കുകയും യുവതിയെ അടിക്കുകയും ശബ്ദമുയർത്തിയാൽ സഹോദരനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. 

തുടർന്നു ബലപ്രയോഗം നടത്തുകയും പീഡിപ്പിക്കുകയും ആയിരുന്നെന്നു യുവതി പരാതിയില്‍ പറയുന്നു.  2018 ഡിസംബർ 31ന് ആണ് സംഭവമുണ്ടായതെന്നാണ് പരാതിയില്‍ പറയുന്നു എന്നാണ് പൊലീസ് പറഞ്ഞു. നംഗോളി മണ്ഡലത്തിൽനിന്നു രണ്ടുതവണ എംഎൽഎ ആയിട്ടുള്ള വ്യക്തിയാണു മനോജ് ഷോകീൻ.

വിവാഹബന്ധം തകരാതിരിക്കാനും സഹോദരന് ആപത്തു വരാതിരിക്കാനുമാണ് ഇത്രയും നാൾ പരാതിപ്പെടാതിരുന്നതെന്നു യുവതി പൊലീസിനോട് പറഞ്ഞു. ഭർതൃവീട്ടുകാർക്ക് എതിരെ ഗാർഹിക പീഡനപരാതി നേരത്തേ നൽകിയിരുന്നതായും യുവതി വെളിപ്പെടുത്തി. ഐപിസി 376, 506 വകുപ്പുകൾ പ്രകാരം ബിജെപി നേതാവിനെതിരെ കേസ് എടുത്തെന്നും അന്വേഷണം നടക്കുകയാണെന്നും ദില്ലി പൊലീസ് പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബ് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കത്തിയാക്രമം, തായ്വാനിൽ 3 പേർ കൊല്ലപ്പെട്ടു
വാലിന് തീ കൊളുത്തി, പുറത്ത് വന്നത് കണ്ണില്ലാത്ത ക്രൂരത, കാട്ടാനയെ കൊന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ