പുത്തൻവേലിക്കരയിൽ 4 വയസുകാരിയെ പീ‍ഡിപ്പിച്ച കേസ്; പ്രതിയെ അറസ്റ്റ് ചെയ്ത് ചെങ്ങമനാട് പൊലീസ്

Published : Jan 22, 2025, 09:29 PM IST
പുത്തൻവേലിക്കരയിൽ 4 വയസുകാരിയെ പീ‍ഡിപ്പിച്ച കേസ്; പ്രതിയെ അറസ്റ്റ് ചെയ്ത് ചെങ്ങമനാട് പൊലീസ്

Synopsis

എറണാകുളം പുത്തൻവേലിക്കരയിൽ 4 വയസുകാരിയെ പീഡിപ്പിച്ച കേസിൽ സിനിമ മേക്കപ്പ്മാനും പ്രാദേശിക  സിപിഎം പ്രവർത്തകനുമായ സുബ്രഹ്മണ്യനെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. 

കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ 4 വയസുകാരിയെ പീഡിപ്പിച്ച കേസിൽ സിനിമ മേക്കപ്പ്മാനും പ്രാദേശിക  സിപിഎം പ്രവർത്തകനുമായ സുബ്രഹ്മണ്യനെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. ബ്രാഞ്ച്  അം​ഗമായ സുബ്രഹ്മണ്യനെ കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. സുഹൃത്തിന്റെ മകളായ നാല് വയസുകാരിയെ പീഡിപ്പിച്ചു എന്നാണ് സുബ്രഹ്മണ്യനെതിരെയുള്ള കേസ്.

കേസിൽ എഫ്ഐആർ തയ്യാറാക്കിയത് ചെങ്ങമനാട് പൊലീസാണ്. അതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി അം​ഗമായിരുന്നു സുബ്രഹ്മണ്യൻ. സിപിഎം സുബ്രഹ്മണ്യനെ സംരക്ഷിക്കുകയാണ് എന്ന തരത്തിലുള്ള പ്രാദേശികമായി കോൺ​ഗ്രസ് അടക്കം ആരോപണം ഉന്നയിച്ചിരുന്നു. കുടുംബവും രം​ഗത്ത് വന്നിരുന്നു. 

ഇതിന് പിന്നാലെ ഇന്നലെ സുബ്രഹ്മണ്യനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. ഇന്ന് ചെങ്ങമനാട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. നാലു വയസുകാരിയെ പീഡിപ്പിച്ചത് ചോദ്യം ചെയ്ത കുഞ്ഞിന്റെ പിതാവിനെ സുബ്രഹ്മണ്യനും കുടുംബവും ചേർന്ന് മർദിച്ചതായും ആരോപണമുണ്ട്. ഇയാൾ മേക്കപ്പ് കലാകാരൻമാരുടെ സംഘടനയും സംസ്ഥാന തല ഭാരവാഹി കൂടിയാണ്. 

PREV
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ